Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയോര ഹൈവേ: തലയാട്...

മലയോര ഹൈവേ: തലയാട് ഭാഗത്ത് സർവേ നടപടി ആരംഭിച്ചു

text_fields
bookmark_border
മലയോര ഹൈവേ: തലയാട് ഭാഗത്ത് സർവേ നടപടി ആരംഭിച്ചു
cancel
ബാലുശ്ശേരി: മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ നിർമാണ നടപടി തുടങ്ങി. പനങ്ങാട് പഞ്ചായത്തിലെ തലയാടുനിന്നാരംഭിച്ച്, മലപുറം, വഴി കോടഞ്ചേരി വഴിയുള്ളതാണ് മലയോര ഹൈവേ. പനങ്ങാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന 12 മീറ്റർ വീതിയിൽ 9.8 കിലോമീറ്റർ നീളം വരുന്ന റോഡിന് 48 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മലയോര ഹൈവേയുടെ തൊട്ടിൽപാലം-തലയാട് ഒന്നാം റീച്ചി‍ൻെറ നടപടിക്രമങ്ങളും ത്വരിതഗതിയിൽ നടന്നുവരുകയാണ്. ഉടമകൾ ഭൂമി കൈമാറ്റ രേഖ നൽകുന്നതോടെ ടെൻഡർ നടപടിയിലേക്ക് നീങ്ങുമെന്ന്​ കേരള റോഡ് ഫണ്ട് ബോർഡ് അസി.​ എൻജിനീയർ ഹൃദ്യ അറിയിച്ചു. തലയാട് പടിക്കൽവയൽ മുതൽ പനങ്ങാട് പഞ്ചായത്ത്​ പരിധി വരെ നടന്ന സർവേയിൽ കേരള റോഡ് ഫണ്ട് ബോർഡ് അസി.​ എൻജിനീയർ ഹൃദ്യ, സൈറ്റ് സൂപ്പർവൈസർമാരായ ലിജിന, നിമിഷ, പഞ്ചായത്ത് പ്രസിഡന്‍റ്​ വി.എം. കുട്ടികൃഷ്ണൻ, പി. ഉസ്മാൻ എന്നിവർ പങ്കെടുത്തു. പടം : തലയാട് വഴി കടന്നുപോകുന്ന മലയോര ഹൈവേയുടെ സർവേ നടപടികൾക്കായെത്തിയ ഉദ്യോഗസ്ഥർ ജനപ്രതിനിധികളുമായി ചർച്ച നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story