Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:02 AM GMT Updated On
date_range 16 Dec 2021 12:02 AM GMTനിക്ഷേപക ഉച്ചകോടിയിൽ തിളങ്ങി കോഴിക്കോട് സ്വദേശി ഫ്രൽബിൻ റഹ്മാൻ
text_fieldsbookmark_border
കോഴിക്കോട്: മികച്ച ആശയമുള്ള സംരംഭകരേയും നിക്ഷേപകരേയും ലക്ഷ്യമിട്ട് ലിൻഡ്യ ക്ലബിൻെറ കേരള ചാപ്റ്റർ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയിൽ കോഴിക്കോട് സ്വദേശി ഫ്രൽബിൻ റഹ്മാൻ അവതരിപ്പിച്ച ആശയത്തിന് ഒരു കോടി രൂപ നിക്ഷേപിക്കാൻ ധാരണയായി. പ്രാരംഭ മൂലധനമായ 10 ലക്ഷം രൂപ പ്രോഗ്രാം ഡയറക്ടർ യു.എസ്. ആഷിനിൽനിന്ന് എറണാകുളത്ത് നടന്ന ചടങ്ങിൽ ഫ്രൽബിൻ ഏറ്റുവാങ്ങി. നടൻ ഇന്നസൻെറ് മുഖ്യാതിഥിയായിരുന്നു. ഫ്രൽബിൻെറ 'അറ്റോൺ ബി.പി.ഒ' എന്ന കമ്പനി കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായാണ് പ്രവർത്തനമാരംഭിക്കുന്നത്. ഫ്രാഞ്ചസി ഡെവലപ്മൻെറ്, ഡിസ്ട്രിബ്യൂഷൻഷിപ് എന്നീ മേഖലകളിലായി 1500ഓളം ജീവനക്കാർക്ക് ജോലി നൽകാൻ സാധിക്കുന്ന ബിസിനസ് സംരംഭമാണ് ഇതെന്നും കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുന്നതിന് ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുമെന്നും ഫ്രൽബിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശിക ഉച്ചകോടിയിലൂടെ കേരളത്തിൽ യുവസംരംഭകർക്ക് മികച്ച സാധ്യതകൾ ഉണ്ടെന്നും ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഫ്റ്റ്വെയർ എൻജിനീയറായ ഫ്രൽബിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയുമുണ്ട്. വിശദവിവരങ്ങൾക്ക് 7736773777 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story