Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:04 AM GMT Updated On
date_range 16 Dec 2021 12:04 AM GMTപഞ്ചായത്തോഫിസിലേക്ക് ഇടതു മുന്നണി മാർച്ച്
text_fieldsbookmark_border
കൊടിയത്തൂർ: ഭരണസമിതിക്കെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫിസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് പ്രസിഡൻറിനെതിരെ അധിക്ഷേപം നടത്തിയ വൈസ് പ്രസിഡൻറിനെ മാതൃകപരമായി ശിക്ഷിക്കുക, പഞ്ചായത്തിൽ ഇടത് മെംബർമാരുടെ വാർഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക, പഞ്ചായത്തിലെ മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കൊടിയത്തൂർ അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്തോഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. വി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. കരീം കൊടിയത്തൂർ, ജോണി എടശ്ശേരി, ഗുലാം ഹുസൈൻ കൊളക്കാടൻ, മാത്യു തറപ്പ് തൊട്ടിയിൽ, വി.എ. സെബാസ്റ്റ്യൻ, സത്താർ കൊളക്കാടൻ, സി.ടി.സി. അബ്ദുല്ല എന്നിവർ സംസാരിച്ചു. നാസർ കൊളായി, ഗിരീഷ് കാരക്കുറ്റി, അരുൺ എടക്കണ്ടി, എൻ. രവീന്ദ്രകുമാർ, ബിനോയ് ടി. ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story