Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യക്കടയിൽ മോഷണം...

മദ്യക്കടയിൽ മോഷണം ചെറുത്ത സുരക്ഷാജീവനക്കാരന്​ തലക്കടിയേറ്റ്​ പരിക്ക്​

text_fields
bookmark_border
കോഴിക്കോട്​: പാവമണി റോഡിലെ ബിവറേജ​സ്​ കോർപറേഷൻ മദ്യക്കടയിൽ മോഷണം ചെറുത്ത സുരക്ഷാ ജീവനക്കാരന്​ തലക്കടിയേറ്റ്​ പരിക്ക്​. കുരുവട്ടൂർ സ്വദേശി ദിനേശനെയാണ്​ മോഷ്​ടാവ്​ കമ്പിപ്പാരകൊണ്ട്​ അടിച്ചത്​. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. പ്രീമിയം കൗണ്ടറായി പ്രവർത്തിക്കുന്ന രണ്ടാംനിലയിലെ കടയിലാണ്​ മോഷ്​ടാവ്​ കയറിയത്​. ഇരുമ്പ്​ ഗ്രിൽ പൊളിച്ചാണ്​ ​ഇയാൾ അകത്തെത്തിയത്​. ശബ്​ദം ​​േകട്ട്​ താഴെനിന്നെത്തിയ ദിനേശൻ മോഷ്​ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ്​ തലക്കടിയേറ്റത്​. ഈ വഴി പോയിരുന്ന ​െപാലീസ്​ സംഘം ദിനേശ​ൻെറ നിലവിളി കേ​ട്ട്​ എത്തിയതോടെ മോഷ്​ടാവ്​ രക്ഷ​പ്പെട്ടു​. പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കണ്ണിന്​ സമീപവും പരിക്കേറ്റ ദിനേശൻ ബുധനാഴ്​ച ആശുപത്രി വിട്ടു. കസബ ​െപാലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി. ഡോഗ്​ സ്വകാഡ്​ അടക്കമുള്ള സംഘം സ്​ഥലത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story