Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:05 AM GMT Updated On
date_range 18 Dec 2021 12:05 AM GMTകത്തിയത് അരലക്ഷത്തോളം ഫയലുകൾ
text_fieldsbookmark_border
വടകര: തീപിടിത്തത്തിൽ നഷ്ടമായത് അരലക്ഷത്തോളം ഫയലുകൾ. മിച്ചഭൂമി നാല് സൻെറ് പട്ടയം, ലാൻഡ് അസെയ്ൻമൻെറ് പട്ടയം ഉൾപ്പെടെയുള്ളവയുടെ ഒറിജിനൽ കോപ്പികൾ കത്തി നശിച്ചവയിൽ ഉൾപ്പെടും. 2019 നവംബർ മുതലുള്ള ഇ- ഫയലുകൾ നഷ്ടമായെങ്കിലും ഇവ വീണ്ടെടുക്കാനാകുമെന്നത് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ, കമ്പ്യൂട്ടറൈസ്ഡ് ചെയ്യാത്ത 13000 ഫയലുകൾ 10 സെക്ഷനുകളിലായി കത്തി നശിച്ചവയിൽ ഉൾപ്പെടും. ഇവ എങ്ങനെ വീണ്ടെടുക്കുമെന്നത് ചോദ്യ ചിഹ്നമായി മാറിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് വിവിധങ്ങളായ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസുകൾ മുഖേന അപേക്ഷ നൽകി തീർപ്പ് കൽപ്പിച്ചുകിട്ടാൻ കാത്തിരിക്കുന്നത്. നിരവധി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങി ലഭിച്ച രേഖകൾ വീണ്ടും സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടേണ്ടിവരുമോ എന്നത് പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നഷ്ടപ്പെട്ട ഫയലുകൾ തിരികെ എത്തിക്കാൻ ഉദ്യോഗസ്ഥരും വിയർക്കേണ്ടി വരും. വില്ലേജ് ഓഫിസുകൾ മുഖേന ചിലത് തിരിച്ചു കൊണ്ടുവരാൻ കഴിയുമെങ്കിലും മറ്റ് പലതിനും കഠിനാധ്വാനം ചെയ്യേണ്ടി വരും. 68 താലൂക്ക് ഓഫിസ് ജീവനക്കാരുടെയും 200 വില്ലേജ് ജീവനക്കാരുടെയും സർവിസ് രേഖകൾ നശിച്ചതിനാൽ ജീവനക്കാരും അസ്വസ്ഥരാണ്. 1907ൽ താലൂക്ക് ഓഫിസും കോടതിയും ഒരേ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1985ൽ കോടതി സ്വന്തം കെട്ടിടത്തിലേക്ക് മാറി. 2017 ൽ സർക്കാർ പൈതൃക സ്മാരകമായി പ്രഖ്യാപിച്ച കെട്ടിടമാണ് ഓർമയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story