Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:09 AM GMT Updated On
date_range 18 Dec 2021 12:09 AM GMTജല-ചരക്കുഗതാഗതം പുന:സ്ഥാപിക്കണം
text_fieldsbookmark_border
ഫറോക്ക്: മലപ്പുറം, കോഴിക്കോട് ജില്ലകളും കല്ലായിപ്പുഴ -ബേപ്പൂർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ജലഗതാഗതവും ചരക്കുഗതാഗതവും പുന:സ്ഥാപിക്കണമെന്ന് മലബാർ ഡെവലപ്മൻെറ് ഫോറം (എം.ഡി.എഫ്) ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി ശക്തമായി ഇടപെടണമെന്ന് മലബാർ ഡെവലപ്മൻെറ് ഫോറം നേരത്തെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. മുൻകാലങ്ങളിൽ ബേപ്പൂർ-കല്ലായി ഭാഗങ്ങളിലേക്ക് ചരക്ക്-ജലഗതാഗതം വ്യാപകമായി നടന്നിരുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിൽപെട്ട മേഖലകളിൽ എം.ഡി.എഫ് ഭാരവാഹികൾ ശനിയാഴ്ച സന്ദർശനം നടത്തും. ചരക്ക്- ജലഗതാഗതം പുനരാരംഭിക്കാൻ വേണ്ട ജനകീയ ബോധവത്കരണമാണ് എം.ഡി.എഫ് നേതാക്കളുടെ സന്ദർശനത്തിൻെറ ഉദ്ദേശ്യം. ചരിത്രപരമായ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. രാവിലെ 10ന് ഫറോക്ക് പഴയപാലം, 10.30ന് ഫാറൂഖ് കോളജ് കടവ്, മൂർഖനാട് കടവ്, 11ന് പൊന്നേപാടം, 11.30ന് മൂളപ്പുറം, 12 ന് പുറ്റേകടവ്, ഒരുമണിക്ക് വെള്ളായിക്കോട് മാട്ടുമ്മൽ, 1.30ന് മണക്കടവ്, 1.45ന് പന്തീരാങ്കാവ് എന്നിവിടങ്ങളിലാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story