Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈപ്രം പാടശേഖരം...

കൈപ്രം പാടശേഖരം കൃഷിയോഗ്യമാക്കാൻ വിദ്യാർഥികളും

text_fields
bookmark_border
കൈപ്രം പാടശേഖരം കൃഷിയോഗ്യമാക്കാൻ വിദ്യാർഥികളും
cancel
പേരാമ്പ്ര: കൈപ്രം പാടശേഖരം കൃഷിയോഗ്യമാക്കാൻ സി.കെ.ജി ഗവ. കോളജ് എൻ.എസ്.എസ് വളൻറിയർമാരും രംഗത്തിറങ്ങി. പേരാമ്പ്ര ടൗണിൽനിന്ന്​ മരക്കാടി തോട്ടിലൂടെ കൈപ്രം കാക്കക്കുനി വയലിലേക്ക് ഒഴുകിയെത്തിയ പ്ലാസ്​റ്റിക് കുപ്പികളും കവറുകളും ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് ആദ്യം നീക്കംചെയ്തത്. പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തും നെഹ്‌റു യുവകേന്ദ്രയും വിദ്യാർഥികളോടൊപ്പം ചേർന്നു. പ്രവൃത്തിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് ബി.ഡി.ഒ പി.വി. ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ പി.ടി. അഷ്​റഫ് അധ്യക്ഷത വഹിച്ചു. എൻ.വൈ.കെ വളൻറിയർ സ്വാതി നിനേഷ്, ഹരിത പാടശേഖര സമിതി പ്രസിഡൻറ്​ ബാലൻ, പാടശേഖരസമിതി പ്രവർത്തകരായ എം.കെ. രജീഷ്, എം.കെ. ബാബു, കെ.എം. സുനിൽകുമാർ, പി.കെ. മൊയ്തു, പി.കെ. കുഞ്ഞിക്കണ്ണൻ, എൻ.വൈ.കെ വളൻറിയർ വി.എസ്. കീർത്തന തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. Photo: കൈപ്രം പാടശേഖരം സി.കെ.ജി ഗവ. കോളജ് വിദ്യാർഥികൾ നന്നാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story