Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്ത്രപഠനത്തിന് സ്കൂൾ...

ശാസ്ത്രപഠനത്തിന് സ്കൂൾ ലാബുകൾ ആധുനീകരിക്കണം -എം.കെ.രാഘവൻ എം.പി.

text_fields
bookmark_border
ശാസ്ത്രപഠനത്തിന് സ്കൂൾ ലാബുകൾ ആധുനീകരിക്കണം -എം.കെ.രാഘവൻ എം.പി.
cancel
നന്മണ്ട: ശാസ്ത്രപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാലയങ്ങളിലെ ലാബുകൾ ആധുനീകരിക്കണമെന്ന് എം.കെ. രാഘവൻ എം.പി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാറി​‍ൻെറ ധനസഹായത്തോ​െട നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച അടൽ ടിങ്കറിങ്​ ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന ലോകക്രമത്തിൽ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്ര പ്രതിഭകളെ ഉറ്റുനോക്കുന്നത്. കെ.എ.എസ് നേടിയ സ്കൂളിലെ പൂർവ വിദ്യാർഥി ബിജേഷ് ബി.സി ക്ക്​ സ്കൂളി​‍ൻെറ ഉപഹാരം സമ്മാനിച്ചു. ദേശീയ-സംസ്ഥാന കായിക മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു. പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം കൈവരി വിദ്യാർഥികൾക്ക് മെഡലുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ ടി. അനൂപ് കുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. സുനിൽകുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഐ.പി. രാജേഷ്, റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മോഹനൻ, ഹെഡ് മാസ്​റ്റർ അബൂബക്കർ സിദ്ദീഖ്, ഗിരിധരൻ, സലീന റഹീം, കെ.കെ. മുഹമ്മദ് റഫീഖ്, ഇ. സുരേന്ദ്രൻ, സവാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. ബിന്ദു സ്വാഗതവും സി.കെ. സലീം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story