Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ-റെയിൽ: യു.ഡി.എഫ്...

കെ-റെയിൽ: യു.ഡി.എഫ് ജനങ്ങളെ വഞ്ചിക്കുന്നു -കെ. സുരേന്ദ്രൻ

text_fields
bookmark_border
കോഴിക്കോട്: കെ-റെയിൽ വിരുദ്ധ സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് യു.ഡി.എഫും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരുവനന്തപുരം എം.പിയും കോൺഗ്രസി​ൻെറ ദേശീയ നേതാവുമായ ശശി തരൂരി​‍ൻെറ നിലപാട് ഇത് വ്യക്തമാക്കുന്നു. കെ-റെയിലിനെതിരായ നിവേദനത്തിൽ ഒപ്പുവെക്കാതിരിക്കുകയും പരസ്യമായി കെ-റെയിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്ത സ്വന്തം എം.പിക്കെതിരെ എന്തു നടപടിയാണ് കെ. സുധാകരനും വി.ഡി. സതീശനും സ്വീകരിച്ചത്. വീടും കുടിയും കിടപ്പാടവും നഷ്​ടമാവുന്ന പാവങ്ങളെ പിന്നിൽനിന്നു​ കുത്തുന്ന നിലപാടാണ് യു.ഡി.എഫ് നേതൃത്വം സ്വീകരിക്കുന്നത്. പിണറായി വിജയൻ സർക്കാറി​‍ൻെറ ബി ടീമായാണ് എല്ലാ കാര്യത്തിലും വി.ഡി. സതീശനും സംഘവും പ്രവർത്തിക്കുന്നത്. അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കെ-റെയിൽ വിരുദ്ധ സമരത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം അവസാനംവരെ പോരാടുമെന്നും പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story