Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവട്ടക്കിണര്‍-അരീക്കാട്...

വട്ടക്കിണര്‍-അരീക്കാട് മേല്‍പാലം നിർമാണം ഉടന്‍ -മന്ത്രി റിയാസ്

text_fields
bookmark_border
കോഴിക്കോട്​: ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി വട്ടക്കിണറില്‍നിന്നാരംഭിച്ച് അരീക്കാട് അവസാനിക്കുന്ന മേൽപാലത്തി‍ൻെറ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ല സഹകരണ പ്രസ് (കെ.ഡി.സി പ്രസ്) ആൻഡ്​​ മെംബേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്ലായി മാനാരിയില്‍ ആരംഭിച്ച പ്രിന്‍റിങ് സമുച്ചയത്തി‍ൻെറ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വട്ടക്കിണര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണും. ഇതിനായി വട്ടക്കിണര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ദേശീയപാത വീതികൂട്ടി മുന്നോട്ടുപോവും. പന്നിയങ്കര പൊലീസ് സ്​റ്റേഷന് മുന്നിലൂടെയുള്ള റോഡ് വീതി കൂട്ടുന്നത് പരിഗണിക്കും. കോഴിക്കോട് സൗത്ത്​​ മണ്ഡലത്തിലെ ടൂറിസം വികസനം പരിപൂർണമായി നടപ്പാക്കുന്നതിന് വകുപ്പി‍ൻെറ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രസി‍ൻെറ സ്വിച് ഓണ്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നടത്തി. ജില്ലാ സഹകരണ പ്രസ് ആൻഡ്​ മെംബേഴ്സ് സൊസൈറ്റി പ്രസിഡന്‍റ്​ കാനങ്ങോട്ട് ഹരിദാസന്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് മുഖ്യാതിഥിയായി. ജില്ല സഹകരണ പ്രസ് ആൻഡ്​ മെംബേഴ്സ് സൊസൈറ്റി സെക്രട്ടറി അരുണ്‍ സി. ആനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ്​ വിജയന്‍ പി. മേനോന്‍, ഡയറക്ടര്‍ കെ. രാജീവ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.ഡി.സി പ്രസ് മുന്‍ പ്രസിഡന്‍റ്​ എ.ടി. അബ്​ദുല്ല കോയ, ബില്‍ഡിങ് കോണ്‍ട്രാക്ടര്‍ കെ. മജീദ് എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story