Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:01 AM GMT Updated On
date_range 20 Dec 2021 12:01 AM GMTആഭ്യന്തരവകുപ്പ് പരാജയമെന്ന് വെൽഫെയർ പാർട്ടി
text_fieldsbookmark_border
കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളെന്ന പേരിൽ നടക്കുന്ന പ്രതികാരക്കൊലകൾ കേരളത്തിലെ ആഭ്യന്തര വകുപ്പിൻെറയും നിയമവാഴ്ചയുടേയും പരാജയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി മേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ എസ്.ഡി.പി.ഐയുടേയും ബി.ജെ.പി.യുടേയും നേതാക്കൾ ദാരുണമായി കൊലചെയ്യപ്പെട്ടത് ദൗർഭാഗ്യകരമാണ്. പെരിയ ഇരട്ടക്കൊലയും വെഞ്ഞാറമൂട് ഇരട്ടക്കൊലയുമടക്കം നിരവധി കൊലപാതകങ്ങളാണ് ഇടത് സർക്കാർ 2016ൽ അധികാരമേറ്റ നാൾ മുതൽ നടക്കുന്നത്. ചില ചാവേറുകളെ പ്രതികളാക്കി കണ്ണിൽ പൊടിയിടുന്നു എന്നതൊഴിച്ചാൽ യഥാർഥ പ്രതികളെയും ഗൂഢാലോചനക്കാരെയും അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. രാഷ്ട്രീയ കാരണമില്ലാതെ സംഘ്പരിവാർ കൊലപ്പെടുത്തിയ റിയാസ് മൗലവി, കൊടിഞ്ഞി ഫൈസൽ എന്നിവരുടെ കൊലപാതകങ്ങളിലും പ്രതികളെ രക്ഷിക്കാനാണ് സർക്കാറും പൊലീസ് സംവിധാനവും ശ്രമിച്ചിട്ടുള്ളത്. കേരളത്തിലെ നിയമവാഴ്ച സമ്പൂർണമായി തകർന്നിരിക്കുകയാണ്. സംഘ്പരിവാർ ഉദ്ദേശിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ജനാധിപത്യസമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന െസക്രട്ടറി കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു. റസാഖ് പാലേരി, എസ്. ഇർഷാദ്, സജീദ്ഖാലിദ്, പി.സി. ഭാസ്കരൻ, അമീർ ബാബു, അസ്ലം ചെറുവാടി, ടി.കെ. മാധവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story