Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:06 AM GMT Updated On
date_range 20 Dec 2021 12:06 AM GMTകോടിയേരിക്ക് സവർക്കറുടെ സ്വരം -എം.കെ. മുനീർ
text_fieldsbookmark_border
മേപ്പയൂർ: സി.പി.എം ജനറൽ സെക്രട്ടറി കോടിയേരിയുടെ അടുത്ത കാലത്തെ സംസാരത്തിലെ സ്വരം സവർക്കറുടെ ഭാഷയിലാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. മുസ്ലിം ലീഗിനെ മതേതരത്വം പഠിപ്പിക്കാൻ കോടിയേരി വളർന്നിട്ടില്ല. കോടിയേരി തലശ്ശേരി മത്സരിച്ചപ്പോൾ തേജസ്സ് പത്രത്തിൽ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തവരാണ് എസ്.ഡി.പി.ഐക്കാർ. അവരെയും ചുമന്നാണ് മാക്സിസ്റ്റ് പാർട്ടി നടക്കുന്നത്. മുസ്ലിം ലീഗിൻെറ മതേതരത്വം കോടിയേരിക്ക് മനസ്സിലാക്കണമെങ്കിൽ പൂർവകാല സി.പി.എം നേതാക്കളുടെ ചരിത്രം പഠിച്ചാൽ മതി. കേരളത്തിലെ പ്രഥമ ഇ.എം.എസ് മന്ത്രി സഭക്ക് പിന്തുണ നൽകിയ രണ്ടു ജനപ്രതിനിധികൾ മുസ്ലിം ലീഗിൻെറ പിന്തുണയോടെ വിജയിച്ചു വന്നവരാണ്. രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ മുസ്ലിം ലീഗാണ് വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത്. അന്നൊന്നുമില്ലാത്ത ഭാഷയിൽ ഇന്ന് സി.പിഎം സംസാരിക്കുന്നത് ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ലേ എന്ന് ചോദിക്കുമ്പോൾ ഞങ്ങളെ കൊഞ്ഞനം കുത്തിയതുകൊണ്ട് കാര്യമില്ലെന്ന് എം.കെ. മുനീർ പറഞ്ഞു. മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും, ചാവട്ട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തിയ എ. പക്കു അനുസ്മരണവും, നാട്ടുപച്ച കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. മുനീർ. സീതി സാഹിബ് പൊളിറ്റിക്കൽ സ്കൂളിൻെറ ലോഗോ മുനീർ പ്രകാശനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എം.കെ. അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. അഡ്വ. ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.എ. ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്.പി. കുഞ്ഞമ്മത്, സി.പി.എ. അസീസ്, മിസ് ഹബ് കീഴരിയൂർ, ആർ.കെ. മുനീർ, ആവള ഹമീദ്, വി.വി.എം. ബഷീർ, സൗഫി താഴേക്കണ്ടി, പി. അബ്ദുല്ല, കെ. ലബീബ് അഷറഫ്, വി.എം. അഫ്സൽ എന്നിവർ സംസാരിച്ചു. എം.എം. അഷറഫ് സ്വാഗതവും, ഫൈസൽ ചാവട്ട് നന്ദിയും പറഞ്ഞു. ഫോട്ടോ: ചാവട്ട് സംഘടിപ്പിച്ച എ. പക്കു സാഹിബ് അനുസ്മരണവും കുടുംബസംഗമവും ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story