Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.വി. കുഞ്ഞിരാമൻ...

കെ.വി. കുഞ്ഞിരാമൻ വീണ്ടും സി.പി.എം ഏരിയ സെക്രട്ടറി

text_fields
bookmark_border
പെരിയ ഇരട്ടക്കൊല കേസിലെ 20ാം പ്രതിയാണ്​ കാസർകോട്​: പെരിയ ഇരട്ടക്കൊല കേസിലെ 20ാം പ്രതിയും മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമനെ സി.പി.എം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ പ്രതികള്‍ക്ക് സഹായം ചെയ്തെന്ന്​ കണ്ടെത്തി​ ആഴ്ചകള്‍ക്ക് മുമ്പാണ്​ സി.ബി.ഐ കേസിൽ പ്രതി ചേർത്തത്. കേസ്​ രാഷ്​ട്രീയപ്രേരിതമെന്നാണ്​ സി.പി.എം നിലപാട്​. ഇതിനു പിന്നാലെ​ ഇദ്ദേഹത്തെ വീണ്ടും ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തതാണ്​ ഏറെ ശ്രദ്ധേയം. നിലവിൽ ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം കൂടിയാണ്. ഏരിയ സെക്രട്ടറിയെന്ന നിലക്ക്​ മികച്ച പ്രവർത്തനം കാഴ്​ചവെ​െച്ചന്നാണ്​ പാർട്ടിയുടെ വിലയിരുത്തൽ. 17 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ല സമ്മേളന പ്രതിനിധികളായി ഏഴുപേരെ തെരഞ്ഞെടുത്തു. kv kunjiraman
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story