Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷ്ണു...

വിഷ്ണു കൊട്ടിക്കയറുകയാണ്, റെക്കോഡിലേക്ക്...

text_fields
bookmark_border
കോഴിക്കോട്:104 മണിക്കൂറിലധികം തുടർച്ചയായി ചെണ്ടകൊട്ടി ബെസ്റ്റ് ഒാഫ് ഇന്ത്യ റെക്കോഡ് നേട്ടത്തിലേക്കുള്ള വിഷ്ണു ഒടുമ്പ്രയുടെ സ്വപ്ന പരിശ്രമത്തിന് തുടക്കമായി. ഞായറാഴ്ച രാത്രി 12 മുതൽ ടൗൺ ഹാളിലെ വേദിയിലാണ് വിഷ്ണു കൊട്ടിത്തുടങ്ങിയത്. ഒളവണ്ണ പഞ്ചായത്തിലെ ഒടു​​മ്പ്ര സ്വദേശിയായ വിഷ്ണു ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചെണ്ട അഭ്യസിക്കുന്നത്. സിവിൽ എൻജിനീയറിങ്​ ബിരുദധാരിയായ ഇദ്ദേഹത്തിന് ലോകം അറിയപ്പെടുന്ന ചെണ്ട വിദ്വാനാവാനാണ് ആഗ്രഹം. ഇദ്ദേഹത്തി‍​ൻെറ നേതൃത്വത്തിലുള്ള ഒടുമ്പ്ര കലാസമിതിയെന്ന ചെണ്ട വാദന സംഘം വിവിധ സംസ്ഥാനങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സമീപത്തെ ക്ഷേത്രത്തിലെ പരിശീലന കളരിയിൽ പ​ങ്കെടുത്താണ്​ ഈ രംഗത്ത്​ സജീവമായത്​. ഇന്ന്​ ഒളവണ്ണയിലും മറ്റിടങ്ങളിലുമായി നൂറോളം ശിഷ്യരുണ്ട്​. ഒടു​മ്പ്ര കലാസമിതിക്ക് പുറമെ, നിരവധി കലാസമിതികൾക്ക്​ നേതൃത്വം നൽകുകയും ചെയ്യുന്നു. ഗിന്നസ് ലോക റെക്കോഡ് ആയിരുന്നു വിഷ്ണുവി‍​ൻെറ ലക്ഷ്യം. എന്നാൽ, ചെണ്ടവാദ്യം ഗിന്നസ് പരിഗണിക്കില്ലെന്ന വിവരം അധികൃതർ നൽകിയതോടെയാണ് ബെസ്റ്റ് ഒാഫ് ഇന്ത്യ റെക്കോഡിലേക്കെത്തിയത്. നേരത്തേ മലപ്പുറം സ്വദേശി ശുകപുരം ദിലീപ്​ നൂറ്റിഒന്നര മണിക്കൂർ തുടർച്ചയായി ചെണ്ടകൊട്ടി റെക്കോഡ്​ നേടിയിരുന്നു. ഇത് മറികടക്കാനാണ് വിഷ്ണുവി‍​ൻെറ പരിശ്രമം. ശിങ്കാരിമേളക്കൊഴുപ്പോടെ ശിഷ്യരുടെയും സുഹൃത്തുക്കളുടെയും വാദ്യ അകമ്പടിയും ടൗൺഹാളിലെ വേദിയിൽ വിഷ്ണുവിന് പിന്തുണയായുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story