Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:07 AM GMT Updated On
date_range 13 Feb 2022 12:07 AM GMTഡിവൈ.എസ്.പിയും ഗതാഗതക്കുരുക്കിൽ വലഞ്ഞു, ഒടുവിൽ ട്രാഫിക് നിയന്ത്രണം സ്വയം ഏറ്റെടുത്തു
text_fieldsbookmark_border
നാദാപുരം: രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് നാദാപുരം ഡിവൈ.എസ്.പിയും. കുരുക്ക് ഒഴിവാക്കാൻ ഡിവൈ.എസ്.പി നേരിട്ട് റോഡിൽ ഇറങ്ങി. വിവരമറിഞ്ഞ് സി.ഐയും എസ്.ഐയും പിന്നാലെയെത്തി. ശനിയാഴ്ച വൈകീട്ട് നാലോടെ നാദാപുരം ടൗണിലാണ് സംഭവം. ഗതാഗതക്കുരുക്ക് കാരണം നാദാപുരം, കല്ലാച്ചി ടൗണിൽ ട്രാഫിക് സ്തംഭനം നിത്യസംഭവമാണ്. ഏറെനേരം കാത്തിരുന്നാൽ മാത്രമാണ് ഇതുവഴി സുഗമമായ യാത്ര സാധ്യമാകുക. അനധികൃത പാർക്കിങ്, ഫുട്പാത്തുകൾ കൈയേറിയുള്ള കച്ചവടം എന്നിവയാണ് ട്രാഫിക് സ്തംഭനത്തിന് ഇടയാക്കുന്നത്. കല്ലാച്ചിയിൽ ഏതാനും ഹോം ഗാർഡുകൾ ട്രാഫിക് നിയന്ത്രണത്തിന് ഉണ്ടെങ്കിലും നാദാപുരത്ത് നിലവിലുണ്ടായിരുന്ന ഹോംഗാർഡിന്റെ സേവനം ലഭ്യമല്ലാതായിട്ട് ഏറെ നാളുകളായി. ഗതാഗത നിയന്ത്രണത്തിന് സ്റ്റേഷനിൽ ട്രാഫിക് പൊലീസ് സംവിധാനമുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ല. തിരക്കേറിയ രണ്ടു പ്രധാന ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ എസ്.ഐ, അഡീഷനൽ എസ്.ഐ, ഒരു പൊലീസുകാരൻ എന്നിവർ മാത്രമാണ് യൂനിറ്റിലുള്ളത്. ഇന്നലെ നാദാപുരം സ്റ്റേഷനിൽനിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയാണ് ഡിവൈ.എസ്.പി, ടി.പി. ജേക്കബിന്റെ വാഹനം സ്റ്റേഷനു സമീപം വരെ നീണ്ട വാഹനക്കുരുക്കിൽപെട്ടത്. ഇതോടെ, ഒരു മണിക്കൂറോളം അദ്ദേഹം നേരിട്ട് തടസ്സം നീക്കാൻ ഇറങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് സ്റ്റേഷനിൽനിന്ന് സി.ഐ ഫായിസ് അലിയും അഡീഷനൽ എസ്.ഐയും രംഗത്തിറങ്ങിയതോടെയാണ് ഗതാഗതം സാധാരണനിലയിലായത്. നാദാപുരത്ത് പതിനാലോളം കൺട്രോൾ റൂം വാഹനങ്ങൾ ഓരോ എസ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗതാഗത നിയന്ത്രണംപോലുള്ള വിഷയങ്ങളിൽ ഇടപെടാറില്ല. ഹെൽമറ്റ് പരിശോധന, ടൂവീലർ യാത്രക്കാരുടെ നിയമലംഘനം എന്നിവ കണ്ടുപിടിക്കുന്നതിലാണ് ഇവർക്ക് താൽപര്യം. പടം! CL Kznd m1: നാദാപുരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ടൗണിലെ ഗതാഗത തടസ്സം നീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story