Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:11 AM GMT Updated On
date_range 22 Feb 2022 12:11 AM GMTപശുക്കടവിൽ വന്ന മാവോവാദി സംഘത്തെ കണ്ടെത്താനായില്ല
text_fieldsbookmark_border
കുറ്റ്യാടി: ശനിയാഴ്ച്ച വൈകീട്ട് പശുക്കടവിലെ പാമ്പൻകോട് മലയിലെ വീടുകളിലെത്തിയതായി പറയുന്ന ആറംഗ മാവോ വാദി സംഘത്തെ കത്താനായില്ല.നാദാപുരം ഡി.വൈ.എസ്.പി ടി.പി. ജേക്കബിൻ്റെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം ഞായറാഴ്ച മലയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ലെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. പശുടവിൽ ഹോട്ടൽ നടത്തുന്ന സണ്ണി, അശോകൻ എന്നിവരുടെ വീടുകളിലാണ് ആയുധധാരികളായ നാല് സ്ത്രീകളും രണ്ട് പുരുഷൻമാരുടങ്ങുന്ന സംഘം വന്നത്. വീടുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ ശേഖരിച്ച്. ലഖുലേഖകൾ വിതരണം ചെയ്ത് തിരിച്ച് പോവുകയായിരുന്നു. വന്നവർ ആരാണെന്ന് വ്യക്തമായിട്ടില്ല. ജനകീയ വിമോചന ഗറില്ല സേനയുടെ ബാണാസുര ദളത്തിൻ്റെ പേരിലുള്ള കാട്ടുതീ എന്ന വാർത്ത ബുള്ളറ്റിനാണ് വിതരണം ചെയ്തത്. സംഘത്തിൻ്റെ ഭീഷണിയുള്ളതിനാൽ വീട്ടുകാർ ഈ കാര്യം പെട്ടെന്ന് വെളിപ്പെടുത്തിയില്ലെന്ന് ഗ്രാമപഞ്ചായത്ത് മെംബർ പറഞ്ഞു. പശുക്കടവിൽ നിന്ന് ഉയരത്തിലുള്ള മലവാരമാണിത്. താഴ്ഭാഗത്ത് കൂപ്പുകടയിലുള്ള ആൾക്കാരറിഞ്ഞാണ് വിവരം പുറംലോകമറിയുന്നത്. ബെല്ലാരി റെഡ്ഡിയെ ചവിട്ടി പുറത്താക്കണം എന്നതലക്കെട്ടിലുള്ളതാണ് ബുള്ളറ്റിൻ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പ്ലാൻറേഷൻ കോർപറേഷൻ്റെ ഭൂമി ഖനനത്തിനു വിട്ടു കൊടുക്കുന്നതിനെതിരിലാണ് ലഘുലേഖ. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരെയും ലേഖനത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story