Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:08 AM GMT Updated On
date_range 23 Feb 2022 12:08 AM GMTഅറപ്പീടിക മരപ്പാലം കലുങ്ക് പുനർ നിർമാണം തുടങ്ങി
text_fieldsbookmark_border
ബാലുശ്ശേരി: സംസ്ഥാനപാത നവീകരണത്തിലുൾപ്പെട്ട അറപ്പീടിക മരപ്പാലം കലുങ്ക് പുനർ നിർമാണം തുടങ്ങി. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി പാതയിലുൾപ്പെട്ട എല്ലാ കലുങ്കുകളും പുതുക്കിപ്പണിയുന്നുണ്ട്. എന്നാൽ, മരപ്പാലം പഴയ കലുങ്ക് അതേപടി നിലനിർത്തി ടാറിങ് നടത്താനായിരുന്നു നീക്കം. ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പ്രദേശവാസിയായ കെ.കെ. അരവിന്ദന്റെ നേതൃത്വത്തിൽ പൊതുമരാമത്തു മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നു മന്ത്രി ഇടപെട്ട് കലുങ്ക് പുനർ നിർമിക്കാൻ പൊതുമരാമത്ത് എൻജിനീയർക്ക് നിർദേശം നൽകുകയായിരുന്നു. 1960 - ൽ പണിത കലുങ്കിന്റെ അടിഭാഗം കോൺക്രീറ്റ് അടർന്നു കമ്പികൾ പുറത്തു കാണുന്ന നിലയിലാണ്. കലുങ്കിൽ പല തവണ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് ഇവിടെ കലുങ്കിന്റെ ഭിത്തി തകർന്നു മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേ റ്റിട്ടുണ്ട്. നിലവിലെ ഷെഡ്യൂളിൽ ഈ കലുങ്ക് ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ കരാറുകാരൻ പുതിയ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചതിനു ശേഷമാണ് കലുങ്ക് പൊളിച്ചു മാറ്റി പുനർ നിർമാണം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story