Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:09 AM GMT Updated On
date_range 23 Feb 2022 12:09 AM GMTതേജലക്ഷ്മിയുടെ മരണം: ബാലുശ്ശേരി പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു.
text_fieldsbookmark_border
തേജലക്ഷ്മിയുടെ മരണം: ബാലുശ്ശേരി പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു എകരൂൽ: വിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലുശ്ശേരി പൊലീസ് യുവതിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. കൊടുവള്ളി മാനിപുരം കാവിൽ മുണ്ടേംപുറത്ത് തേജലക്ഷ്മിയെയാണ് ശനിയാഴ്ച ഭർത്താവ് ഉണ്ണികുളം ഇയ്യാട് നീറ്റോറച്ചാലിൽ ജിനു കൃഷ്ണയുടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തേജലക്ഷ്മിയുടെ ബന്ധുക്കൾ വടകര എസ്.പിക്ക് പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story