Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:08 AM GMT Updated On
date_range 24 Feb 2022 12:08 AM GMTകെ-റെയിലിനെതിരെ ഉയരുന്നത് രാഷ്ട്രീയ എതിർപ്പ് -എളമരം കരീം
text_fieldsbookmark_border
കോഴിക്കോട്: കെ-റെയിലിനെതിരെ ഉയരുന്നത് വെറും രാഷ്ട്രീയ എതിർപ്പാണെന്നും കേന്ദ്രത്തിൽനിന്ന് അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എളമരം കരീം എം.പി. പദ്ധതിക്ക് സ്ഥലംവിട്ടുകൊടുക്കുന്ന ഭൂ ഉടമകൾക്ക് തർക്കമില്ല. രാഷ്ട്രീയക്കാർ സംഘടിപ്പിക്കുന്ന എതിർപ്പും മാധ്യമങ്ങൾക്കു മുന്നിൽ കളിക്കുന്ന നാടകവുമാണ് ഇവിടെ കാണുന്നത്. ജനങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ മാറിയെന്നും അദ്ദേഹം പറഞ്ഞു. 'കെ-റെയിൽ: തൊഴിലും വികസനവും' വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു എളമരം കരീം. ജനങ്ങളുടെ ജീവിതനിലവാരമുയരുന്നതിനനുസരിച്ച വികസനം വേണം. കെ-റെയിൽ വിജയകരമായ പദ്ധതിയായതിനാലാണ് അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികൾ മുതൽമുടക്കാൻ തയാറാവുന്നത്. സ്വകാര്യ മൂലധന നിക്ഷേപം വരണമെങ്കിൽ കേരളം അതിനനുയോജ്യമാകണം. നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രകൃതിസമ്പത്തോ ഭൂമിലഭ്യതയോ കേരളത്തിലില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് കേരള സർക്കാർ ആലോചിക്കുന്നത് അതുകൊണ്ടാണ്. ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാൻ ആധുനിക യാത്രാസംവിധാനങ്ങൾ വേണം. ദേശീയപാത എത്ര വികസിച്ചാലും തിരക്കൊഴിയാത്ത സാഹചര്യമാണ്. നിലവിലുള്ള റെയിൽപാത അതിവേഗപാതയാക്കൽ അപ്രായോഗികമാണ്. ഭൂമി ഏറ്റെടുക്കൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. പാരിസ്ഥിതികാഘാത പഠനം നടത്തി മാത്രമേ കെ-റെയിൽ പദ്ധതി നടപ്പാക്കൂ എന്നും കരീം പറഞ്ഞു. അഡ്വ. എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേംകുമാർ, അഡ്വ. കെ.വി. ലേഖ, പി.സി. ഷൈജു എന്നിവർ സംസാരിച്ചു. വി. വസീഫ് സ്വാഗതം പറഞ്ഞു. vj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story