Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:08 AM GMT Updated On
date_range 24 Feb 2022 12:08 AM GMTകേന്ദ്ര വാഴ്സിറ്റിയിൽ 'ചുമതല' നൽകിയ ആർ.എസ്.എസുകാരന്‍റെ യോഗ്യത അന്വേഷിക്കാൻ തീരുമാനം
text_fieldsbookmark_border
കാസർകോട്: കേന്ദ്ര സർവകലാശാലയിലെ ആർ.എസ്.എസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ചുമതല നൽകിയ ഭാരതീയ വിചാരകേന്ദ്രം മുൻ വൈസ് പ്രസിഡന്‍റിന് അസോസിയറ്റ് പ്രഫസർ പദവി നൽകിയത് പരിശോധിക്കാൻ സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനിച്ചു. അസോ. പ്രഫസർ നിയമന അഭിമുഖത്തിൽ പങ്കെടുത്ത അധ്യാപിക പ്രധാനമന്ത്രിക്ക് നൽകിയ പരാതി ഫെബ്രുവരി നാലിനു ചേർന്ന കൗൺസിൽ യോഗത്തിൽ അജണ്ടയായി വന്നിരുന്നു. ഇതാണ് അന്വേഷണ തീരുമാനമെടുക്കാൻ കാരണം. 2015ലാണ് വിചാരകേന്ദ്രം നേതാവിന് അസോ. പ്രഫസർ സ്ഥാനത്തേക്ക് നിയമനം നൽകിയത്. ഈ അഭിമുഖത്തിൽ പങ്കെടുത്ത അധ്യാപികക്ക് അഭിമുഖത്തിൽ ഉണ്ടായിരിക്കേണ്ട അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റേർസ് (എ.പി.ഐ) മിനിമം സ്കോറായ 300നും മുകളിലായിരുന്നു. അസോ. പ്രഫസറാകണമെങ്കിൽ ഒരു പിഎച്ച്.ഡി വിദ്യാർഥിക്കെങ്കിലും ഗൈഡ് ആയിരിക്കണമെന്നും ഇന്‍റർനാഷനൽ പബ്ലിക്കേഷനിൽ ആർട്ടിക്ക്ൾ പ്രസിദ്ധപ്പെടുത്തണമെന്നും നിബന്ധനയുണ്ട്. ഇതൊന്നുമില്ലാത്ത മുൻ വിചാരകേന്ദ്രം നേതാവിന് എ.പി.ഐ സ്കോർ 115ൽ താഴെയായിരുന്നു ഇന്‍റർവ്യൂവിൽ ലഭിച്ചത്. സർവകലാശാലയിൽ കേന്ദ്ര സർക്കാറിന്‍റെ രാഷ്ട്രീയ പ്രതിനിധിയായി കണ്ടെത്തിയ വിചാരകേന്ദ്രം നേതാവിനെ ഏതുവിധേനയും നിയമിക്കുന്നതിന് മുൻ വി.സിയുടെ ഇടപെടലുമുണ്ടായി. അതിനാൽ ഇയാളുടെ സ്കോർ അധ്യാപികയുടെ സ്കോറായ 310നും മുകളിൽ 315 ആയി ഉയർത്തിക്കെട്ടുകയായിരുന്നു. അഭിമുഖത്തിനുശേഷം, അഭിമുഖം നടത്തിയവരുടെ താമസസ്ഥലത്ത് എത്തിയാണ് സ്കോർ വർധിപ്പിച്ചത് എന്നും ഒപ്പിട്ട തീയതി അഭിമുഖ ദിവസത്തേതല്ല എന്നും ആക്ഷേപമുണ്ടായി. അഭിമുഖത്തിന്‍റെ സ്കോർ വിവരങ്ങൾ അധ്യാപിക വിവരാവകാശപ്രകാരം ചോദിച്ചപ്പോൾ നൽകിയില്ല. തുടർന്നാണ് അന്നത്തെ വി.സി ഡോ. ജി. ഗോപകുമാറിനും പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി നൽകിയത്. മിനിമം സ്കോർ, ഇയാളുടെ നിയമനത്തിനെതിരെയുള്ള ഓഡിറ്റ് റിപ്പോർട്ട്, മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകിയത് തുടങ്ങിയ വിഷയങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ സർവകലാശാല ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. എക്സിക്യൂട്ടിവ് കൗൺസിൽ മിനുട്സിൽ വിചാരകേന്ദ്രം നേതാവിന്‍റെയോ അധ്യാപികയുടെയോ പേരുപറഞ്ഞിട്ടില്ല. സർവകലാശാലയിൽ ബി.ജെ.പിയുടെ ഒരു വിഭാഗത്തിന്‍റെ മാത്രം താൽപര്യം സംരക്ഷിക്കുന്നുവെന്ന പേരിൽ ഇയാളെ ബി.ജെ.പിയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ വിചാര കേന്ദ്രത്തിൽനിന്നും പുറത്താണ്. രവീന്ദ്രൻ രാവണേശ്വരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story