Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:09 AM GMT Updated On
date_range 24 Feb 2022 12:09 AM GMTസി.ഐ.ടി.യു സമരം; അടച്ചുപൂട്ടിയ മാതമംഗലത്തെ കട തുറന്നു
text_fieldsbookmark_border
പയ്യന്നൂർ: സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നടന്നുവന്ന സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ മാതമംഗലം ടൗണിലെ എസ്.ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം തുറന്നു. ബുധനാഴ്ച മുതലാണ് സ്ഥാപനം വീണ്ടും പ്രവർത്തനം തുടങ്ങിയത്. രണ്ടുമാസത്തോളമായി കടക്കുമുന്നിൽ തൊഴിലാളികളുടെ സമരം നടന്നുവരുകയായിരുന്നു. ഇതിനിടയിൽ ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും ഉടമ കട അടച്ചിടുകയും ചെയ്തു. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം ലേബർ കമീഷണർ എസ്. ചിത്രയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന യോഗത്തിൽ തർക്കം ഒത്തുതീർപ്പായതിനെത്തുടർന്നാണ് കട തുറക്കാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കടക്കു സമീപം കെട്ടിയ സമരപ്പന്തൽ കഴിഞ്ഞദിവസം പൊളിച്ചുനീക്കി. സമരം ചെയ്ത തൊഴിലാളികൾതന്നെയെത്തിയാണ് പന്തൽ പൊളിച്ചത്. ഒത്തുതീർപ്പു ധാരണ പ്രകാരം എസ്.ആറിലേക്ക് ലോറിയിൽ വരുന്ന എല്ലാ സാധനങ്ങളും സി.ഐ.ടി.യു ഉൾപ്പെടെയുള്ള യൂനിയനുകളിൽപ്പെട്ട തൊഴിലാളികൾ ഇറക്കും. കൊണ്ടുപോകുന്ന സാധനങ്ങൾ സ്ഥാപനത്തിലെ തൊഴിൽകാർഡ് ഉള്ള തൊഴിലാളികൾ കയറ്റാനും ധാരണയായി . pyr citu samara panthal1, 2, 3, 4 കയറ്റിറക്ക് പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് മാതമംഗലത്തെ സി.ഐ.ടി.യു സമരപന്തൽ തൊഴിലാളികൾ പൊളിച്ചുനീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story