Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:10 AM GMT Updated On
date_range 24 Feb 2022 12:10 AM GMTകെ.എസ്.ആർ.ടി.സി ബസിടിച്ച് യാത്രക്കാരൻ മരിച്ച കേസിൽ ഏഴു കോടിയിലേറെ നഷ്ടപരിഹാരം
text_fieldsbookmark_border
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽ നടക്കാരൻ മരിച്ച കേസിൽ 7,40,68,960 രൂപ നഷ്ടം നൽകാൻ വിധി. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു സമീപം മൊയ്തീൻകുട്ടി ചോന്നാരി എന്നയാൾ ബസിടിച്ച് മരിച്ച കേസിലാണ് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജി കെ.ഇ. സാലിഹിന്റെ വിധി. 2017 ജൂലൈ 12നായിരുന്നു അപകടം. മാതാപിതാക്കൾ, ഭാര്യ, നാലു പെൺമക്കൾ എന്നിവർ ചേർന്ന് അഡ്വ. എം.സി. രത്നാകരൻ മുഖേന നൽകിയ ഹരജിയിലാണ് വിധി. കെ.എസ്.ആർ.ടി.സിയെ കൂടാതെ ഡ്രൈവറും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും എതിർകക്ഷികളായ കേസിൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടം നൽകേണ്ടത്. പലിശയും കോടതിച്ചെലവും വേറെ നൽകണം. അപകടത്തിൽപെട്ടയാൾ ഗൾഫിൽ ഉയർന്ന ജോലിയിലിരുന്നതുകൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story