Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൗലിക...

മൗലിക അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം

text_fields
bookmark_border
മൗലിക അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം
cancel
മേപ്പയ്യൂർ: ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ എടുത്തുമാറ്റുന്ന കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിനെതിരെ പിണറായി സർക്കാർ കാണിക്കുന്ന മൗനം ദുരൂഹമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് ജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. ഹിജാബ് നിരോധനത്തിലൂടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാണിക്കുന്ന വർഗീയ നിലപാടുകൾ എസ്.പി.സിയിലെ ഹിജാബ് നിരോധനത്തിലൂടെ പിണറായി സർക്കാർ കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഹിജാബ് നിരോധനത്തിനെതിരെ കുരുടിമുക്കിൽ പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ കൈയേറ്റം നടത്തിയ സി.പി.എം നടപടി പ്രതിഷേധാർഹമാണെന്നും ജനാധിപത്യ വിശ്വാസികളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. യൂത്ത് ലീഗ് മുൻ ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് സൗഫി താഴേക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. അഹമ്മദ് മൗലവി, ബഷീർ വടക്കയിൽ, മുഹമ്മദലി കോറോത്ത്, കെ.കെ. റഫീഖ്, സത്താർ കീഴരിയൂർ, സി. കെ. ജറീഷ്, സുഹൈൽ അരിക്കുളം, ഷെബിൻ കാരയാട്, ഫൈസൽ ചാവട്ട്, ആഷിദ് ചാവട്ട്, എൻ.കെ. അഷ്റഫ്, അമ്മദ് പൊയിലങ്ങൽ, പി.പി.കെ അബ്ദുല്ല, സി.എം. ബഷീർ, ശുഹൈബ് തറമ്മൽ, പി.പി. ഇസ്മായിൽ, ടി.കെ. മുഹമ്മദ്, എ.കെ. സിറാജ്, അഫ്‌സൽ മാവട്ട്, എം.കെ. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതവും സെക്രട്ടറി ശംസുദ്ധീൻ വടക്കയിൽ നന്ദിയും പറഞ്ഞു ഫോട്ടോ : മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ജാഗ്രത സദസ്സ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story