Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡ് പ്രവൃത്തി ആരംഭിക്കണം

text_fields
bookmark_border
എളേറ്റിൽ: ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കിഫ്ബിയിൽ ഉൾപ്പെടുത്തി 48 കോടി രൂപ അനുവദിച്ച പരപ്പൻ പൊയിൽ-പുന്നശ്ശേരി റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ഐ.എൻ.എൽ കിഴക്കോത്ത് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവൃത്തി തുടങ്ങാനാവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ നിലവിലെ എം.എൽ.എ തയാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബിനും ജനറൽ സെക്രട്ടറി സി.പി. നാസർകോയ തങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു. അബ്ദുല്ലക്കോയ തങ്ങൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സക്കരിയ എളേറ്റിൽ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സി.പി. നാസർകോയ തങ്ങളെ സി. പോക്കർ ഹാരമണിയിച്ച് സ്വീകരിച്ചു. ഒ.പി.ഐ. കോയ, എം.എസ്. മുഹമ്മദ്, എൻ.സി. അസീസ്, ഷാജിർ വള്ളിയോത്ത്, തമ്മീസ് അഹമ്മദ്, അഡ്വ. എൻ.എ. അസീസ് തുടങ്ങിയവർ സംസാരിച്ചു. വഹാബ് മണ്ണിൽകടവ് സ്വാഗതവും സലീം കളരിക്കൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story