Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

വെള്ളിമാട്​കുന്ന്​-പൂളക്കടവ്​ റോഡ് ഇനി കെ. സാമി മാസ്റ്റർ റോഡ്

text_fields
bookmark_border
must കോഴിക്കോട്: നൂറ്റാണ്ട്​ പഴക്കമുള്ള വെള്ളിമാട്​കുന്ന്-പൂളക്കടവ്​ റോഡ്​ ഇനി മുൻ ഡെപ്യൂട്ടി മേയർ കെ. സാമി മാസ്റ്ററുടെ പേരിൽ അറിയപ്പെടും. കോഴിക്കോട്​ കോർപറേഷൻ അധീനതയിലുള്ള റോഡിനാണ്​ പുതിയ നാമം. ബ്രിട്ടീഷുകാരുടെ കാലത്ത്​ സ്ഥാപിച്ച പൂളക്കടവിലെ പമ്പ്​ ഹൗസിലേക്കുള്ള റോഡാണിത്​. പൈപ്പ്​ലൈൻ റോഡ്​ എന്നാണ്​ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്​. വളരെ പണ്ടുതന്നെ ടാറിങ്​ നടത്തിയ റോഡാണ്​​. പറമ്പിൽ-പൂളക്കടവ്​ റെഗുലേറ്റർ കം ബ്രിഡ്ജ്​ യാഥാർഥ്യമാവുന്നതോടെ ഇത്​ കോവൂർ ബൈപാസുമായി ഗ്രാമീണമേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായി മാറും. മുതിർന്ന കമ്യൂണിസ്റ്റ്​ നേതാവായിരുന്ന സാമി മാസ്റ്റർ മൂന്നു​ തവണ പൂളക്കടവ്​ ഉൾപ്പെടുന്ന വാർഡ്​ കൗൺസിലറായിരുന്നു. കോഴി​ക്കോട്​ നഗരത്തിലെ ആദ്യ കുടിവെള്ളവിതരണ പദ്ധതി പൂളക്കടവിലായിരുന്നു. അതിലേക്കുള്ള കൂറ്റൻ ജലവിതരണക്കുഴൽ റോഡിനടിയിലൂടെയാണ്​. അക്കാലത്ത്​ കോഴിക്കോട്​ കോർപറേഷനായിരുന്നു ജലവിതരണപദ്ധതിയുടെ നടത്തിപ്പുകാർ. പിന്നീട്​ കെ.ഡബ്ല്യു.എ നിലവിൽ വന്നെങ്കിലും പമ്പ്​ ഹൗസ്​ പദ്ധതിപ്രദേശം കോർപറേഷൻ വിട്ടുകൊടുത്തില്ല. ഏക്കർ കണക്കിന്​ ഭൂമി കോർപറേഷൻ അധീനതയിൽ ഇവിടെയുണ്ട്​. റോഡ്​ നാമകരണം കോർപ​റേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്​ നിർവഹിച്ചു. വാർഡ് കൗൺസിലർ ഫെനിഷ കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്​​ട്രീയപാർട്ടി പ്രതിനിധികളായ സുബൈർ വെള്ളിമാട്​കുന്ന്​, പി.പി. രാധാകൃഷ്ണൻ, കിഷോർ, റെസിഡന്റ്സ്​ അസോസിയേഷൻ ഭാരവാഹികളായ ബാലൻ പുന്നശ്ശേരി, പി. ഷംസുദ്ദീൻ, അമീർ ഖാൻ, ലൈല ഹാഷിം തുടങ്ങിയവർ സംസാരിച്ചു. മുൻ കൗൺസിലർ പി. ബിജുലാൽ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story