Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:15 AM GMT Updated On
date_range 24 Feb 2022 12:15 AM GMTരണ്ടുവർഷം; കടലുണ്ടി ഗവ. എൽ.പി. സ്കൂളിൽ പ്രധാനാധ്യാപകനില്ല
text_fieldsbookmark_border
കടലുണ്ടി: പ്രധാനാധ്യാപകനില്ലാത്തതിനാൽ കടലുണ്ടി ഗവ. എൽ.പി സ്കൂൾ വട്ടപറമ്പിന്റെ പ്രവർത്തനം താളം തെറ്റിയ നിലയിൽ. രണ്ടു വർഷത്തോളമായി പ്രധാനാധ്യാപകൻ ഇല്ലാത്തതിനാൽ പ്രവർത്തനം താളംതെറ്റാൻ തുടങ്ങിയിട്ട്. ഈ വിദ്യാലയത്തിൽ 166 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. 2020 മുതൽ സ്കൂളിൽ പ്രധാനാധ്യാപകന്റെ സ്ഥിരസാന്നിധ്യം ഉണ്ടായിട്ടില്ല. 2022 ജനുവരിയിൽ ഒരു പ്രധാനാധ്യാപിക ചാർജ് എടുത്തെങ്കിലും രണ്ടാഴ്ചക്കുള്ളിൽ സ്ഥലം മാറിപ്പോയി. അതേമാസം 28ന് മറ്റൊരു പ്രധാനാധ്യാപകൻ ചുമതലയേറ്റെങ്കിലും അദ്ദേഹം ഫെബ്രുവരി 21ന് സ്ഥലം മാറിപ്പോയി. സ്കൂളിന്റെ നവീകരണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി എട്ടുലക്ഷത്തോളം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഹെഡ്ഓഫ് ഡിപ്പാർട്ട്മെന്റ് ഇല്ലാത്തതിനാൽ ഇവയൊന്നും സ്കൂളിന്റെ അക്കൗണ്ടിൽ എത്തുന്നില്ല. ഈ ഫണ്ട് മാർച്ച് 31ഓടു കൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 2020 മുതൽ പ്രഥമാധ്യാപകൻ ഇല്ലാത്തതിനാൽ താൽക്കാലിക ചാർജ് സ്കൂളിലെ ഒരു അധ്യാപികയ്ക്ക് നൽകിയിരുന്നു. അമിതഭാരം കാരണം ഈ അധ്യാപിക സ്ഥലം മാറിപ്പോയി. പ്രഥമാധ്യാപകന് ഒരു ക്ലാസിന്റെ ചുമതലകൂടി ഉണ്ടെന്നിരിക്കെ ഇത്തരത്തിൽ ക്ലാസും മുടങ്ങിയിരിക്കുകയാണ്. ജനുവരി മാസം മുതൽ ജൂൺ വരെ സ്ഥലം മാറ്റം നൽകാൻ പാടില്ലെന്ന നിയമം കാറ്റിൽ പറത്തി ഇവിടെ പുതുതായെത്തിയ പ്രധാനാധ്യാപകന് അദ്ദേഹത്തിന്റെ നാട്ടിലേക്ക് തന്നെ മാറ്റം നൽകിയ ഡി.ഡി.എ യുടെ നടപടി പരക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അധ്യാപകന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്കൂൾ പി.ടി.എയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി , സ്ഥലം എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്. അഞ്ച് അധ്യാപകരിൽ രണ്ടുപേർ ദിവസവേതനത്തിൽ ജോലിചെയ്യുന്നവരാണ്. നേരത്തേ പി.ടി.എ പ്രധാനാധ്യാപകനില്ലാത്തത് ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് പ്രധാനാധ്യപികയെ നിയമിച്ചെങ്കിലും നവംബർ ഒന്നിന് സ്കൂൾ തുറന്ന് രണ്ടര മാസം കഴിഞ്ഞ് ജനുവരി 15 നാണ് ഇവരെത്തിയത്. ഈ അധ്യാപിക 13 ദിവസം കഴിഞ്ഞ് ജനുവരി 28ന് സ്ഥലംമാറ്റം വാങ്ങിപ്പോകുകയായിരുന്നു. എന്നാൽ, ജനുവരി 28ന് തന്നെ പുതിയ അധ്യാപകൻ ചുമതല ഏറ്റെങ്കിലും കൊറോണ കാരണം ക്ലാസുകൾ നടന്നിരുന്നില്ല. പിന്നീട് ഫെബ്രുവരി 21ന് കാസുകൾ ആരംഭിച്ച ദിവസം തന്നെ ഇദ്ദേഹം സ്ഥലംമാറ്റം നേടി പോകുകയായിരുന്നു. പകരം ആരെയും നിയമിച്ചിട്ടില്ല. സ്കൂൾ പി.ടി.എ മുറവിളികൂട്ടുമ്പോൾ താൽക്കാലികമായി പുതിയ ആളെ വെക്കും. എന്നാൽ ദിവസങ്ങളുടെ ആയുസ്സേ ഇത്തരം നിയമനങ്ങൾക്കുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story