Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:03 AM GMT Updated On
date_range 25 Feb 2022 12:03 AM GMTകുറ്റ്യാടി റൂട്ടിലെ ബസ് പണിമുടക്ക് അംഗീകരിക്കില്ല- തൊഴിലാളി യൂനിയനുകൾ
text_fieldsbookmark_border
കോഴിക്കോട്: കുറ്റ്യാടി റോഡിൽ അനിശ്ചിത കാല മിന്നൽ പണിമുടക്ക് അംഗീകരിക്കാനാവില്ലെന്ന് സംയുക്ത ട്രേഡ് യൂനിയനുകൾ. ജീവനക്കാർക്ക് നേരെയുള്ള കൈയേറ്റങ്ങളെ ശക്തമായി അപലപിക്കുന്നു. അതിന്‍റെ മറവിലുള്ള അരാജക സംഘങ്ങളുടെ മിന്നൽ പണിമുടക്ക് ആഹ്വാനം ഈ മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ജീവനക്കാർക്ക് നേരെയുള്ള കൈയേറ്റങ്ങളെ അംഗീകരിക്കാനാവില്ല. ഏതു വിഷയവും ചർച്ചയിലൂടെ പരിഹരിക്കാൻ മുൻകൈ എടുക്കാൻ ട്രേഡ് യൂനിയനുകൾ തയ്യാറാണ്. എന്നാൽ, ഇത്തരം പ്രശ്നങ്ങളുടെ പേരിൽ അനിശ്ചിത കാല മിന്നൽപണിമുടക്കം കൂടിയാലോചനയുമില്ലാതെ പ്രഖ്യാപിക്കുന്ന അരാജക സംഘങ്ങളുടെ നീക്കം ജനങ്ങളും ബസ് ജീവനക്കാരും തമ്മിലുള്ള ബന്ധം വഷളാക്കാനേ ഉപകരിക്കു. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ പണിമുടക്കം അംഗീകൃത ട്രേഡ് യൂനിയനുകളുടെ അറിവോടെയല്ല. ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സമരങ്ങളെ അംഗീകരിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂനിയനുകൾ വ്യക്തമാക്കി. ബസ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.പി. കുഞ്ഞൻ, മോട്ടോർ എംപ്പോയീസ് യൂനിയൻ ഐ.എൻ. ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി വി.പി. സേതുമാധവൻ, പി.കെ. നാസർ എ.ഐ.ടി.യു .സി.യു, ഗഫൂർ എസ്.ടി.യു, ബിജു ആന്റണി ജെ.എൽ.യു എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story