Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പിയിലെ പോര്; മുൻ...

ബി.ജെ.പിയിലെ പോര്; മുൻ ജില്ല നേതൃത്വത്തിനെതിരെ നടപടി വേണമെന്ന്​ വിമതർ

text_fields
bookmark_border
കാസർകോട്​: കുമ്പള ഗ്രാമപഞ്ചായത്ത്​ സ്ഥിരം സമിതിയിലേക്ക്​ സി.പി.എമ്മുമായി സഖ്യത്തിന്​ തീരുമാനിച്ചത്​ അന്നത്തെ ജില്ല നേതൃത്വമാണെന്നും അവർക്കെതിരെ നടപടിവേണമെന്നും ജില്ല വൈസ്​ പ്രസിഡന്‍റ്​ പി. രമേശും ബി.ജെ.പി ഓഫിസ്​ താഴിട്ടുപൂട്ടിയ പ്രവർത്തകരും വാർത്തസമ്മേളനത്തിൽ പറഞ്ഞു. അന്നത്തെ ജില്ല പ്രസിഡന്‍റും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. കെ. ശ്രീകാന്ത്​, മേഖല സെക്രട്ടറി സുരേഷ്​ കുമാർ ഷെട്ടി, മ​ഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മണികണ്ഠറൈ എന്നിവർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്​. കുമ്പളയിലെ സ്ഥിരം സമിതി അംഗങ്ങൾ രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നു. സി.പി.എമ്മുമായി സഖ്യത്തിന്​ അനുമതി നൽകിയത്​ ജില്ല നേതൃത്വമാണ്​. രാജിവെച്ചതിനാൽ ജില്ല നേതൃത്വത്തിന്‍റെ നടപടി തെറ്റാണെന്ന്​ തെളിഞ്ഞു. അതുകൊണ്ട്​ അതിനു നേതൃത്വം നൽകിയ ജില്ല നേതാക്കൾക്കെതിരെയും നടപടിവേണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. യു.ഡി.എഫുമായും എൽ.ഡി.എഫുമായും ധാരണ പാടില്ലെന്ന്​ പാർട്ടിയുടെ നിർദേശമുണ്ട്​. ബാലറ്റിലെ നമ്പറുകൾ പറഞ്ഞുകൊടുത്ത്​ ബി.ജെ.പി അംഗങ്ങളോട്​ സി.പി.എമ്മുകാർക്ക്​ വോട്ടു ചെയ്യണമെന്നുപറഞ്ഞത്​ സുരേഷ്​ കുമാർ ഷെട്ടിയാണെന്ന്​ രാജിവെച്ചവർ പറയുന്നു. ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ്​ കുമ്പളയിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയതെന്നും വ്യക്​തമായി. ഒരു വർഷത്തിലേറെയായി ഈ വിഷയം പഞ്ചായത്തു കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ ഉന്നയിച്ചിട്ടുണ്ട്​. കഴിഞ്ഞ പത്താം തീയതി ജില്ല കമ്മിറ്റിക്ക്​ വീണ്ടും അന്തിമ കത്ത്​ നൽകി. 15നകം തീരുമാനം അറിയിക്കണം എന്നാവശ്യപ്പെട്ടു. അതുണ്ടാകാതിരുന്നപ്പോൾ, കെ. സുരേന്ദ്രൻ കാസർകോട്​ ഓഫിസിലേക്ക്​ വരുന്നുവെന്ന്​ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കാണാനാണ്​ പോയത്​. സുരേന്ദ്രൻ കാസർകോട്​ പരിപാടി റദ്ദാക്കി തിരിച്ചുപോയി എന്നറിഞ്ഞപ്പോൾ അവിടെ കുത്തിയിരുന്നു സമരം നടത്തി. സമരം ഉദ്ദേശിക്കാത്ത തലത്തിലേക്ക്​ പോയി. അങ്ങനെയാണ്​ പൂട്ടിടുന്നതുവരെയെത്തിയത്​. നേതാക്കളുടെ തോന്ന്യാസം അവസാനിപ്പിക്കണമെന്നും കുമ്പളയിലെ ധാരണ മുതൽ താഴിട്ടുപൂട്ടിയ സംഭവംവരെ അന്വേഷണം നടത്തണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story