Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:11 AM GMT Updated On
date_range 25 Feb 2022 12:11 AM GMTആർ. രാജശ്രീക്ക് അശ്രഫ് ആഡൂർ പുരസ്കാരം
text_fieldsbookmark_border
പടം -rajasree award കണ്ണൂർ: എടക്കാട് സാഹിത്യ വേദിയുടെ മൂന്നാമത് അശ്രഫ് ആഡൂർ പുരസ്കാരത്തിന് ആർ. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവൽ അർഹമായി. 15,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വി.എസ്. അനിൽകുമാർ, എ.വി. പവിത്രൻ, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് മലയാള വിഭാഗം അസി. പ്രഫസറായ ആർ. രാജശ്രീ പറശ്ശിനിക്കടവ് സ്വദേശിനിയാണ്. 'സ്ത്രീ സ്വത്വ നിർമിതി സ്ത്രീരചനകളിൽ' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അന്തരിച്ച പ്രമുഖ കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അശ്രഫ് ആഡൂരിന്റെ സ്മരണാർഥം എടക്കാട് സാഹിത്യവേദി ഏർപ്പെടുത്തിയ പുരസ്കാരം ഓരോ വർഷവും വ്യത്യസ്ത സാഹിത്യ ശാഖകൾക്കാണ് നൽകിവരുന്നത്. മാർച്ച് അവസാനം എടക്കാട് ടൗണിൽ നടക്കുന്ന ലിറ്റററി ഫെസ്റ്റിവലിൽ അവാർഡ് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story