Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:12 AM GMT Updated On
date_range 25 Feb 2022 12:12 AM GMTജാറംകണ്ടി-മുഴിപ്പുറം കുളിക്കടവ് റോഡ് ഉദ്ഘാടനം
text_fieldsbookmark_border
ഓമശ്ശേരി: കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ച് കോൺക്രീറ്റ് നടത്തിയ അമ്പലക്കണ്ടി വാർഡിലെ ജാറംകണ്ടി-മുഴിപ്പുറം കുളിക്കടവ് റോഡ് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ. സ്വിദ്ദീഖ് ഫൈസി അധ്യക്ഷത വഹിച്ചു. ഐ.പി. മൂസ സ്വാഗതം പറഞ്ഞു.പി. ഇബ്രാഹീം ഹാജി, ആർ.എം. അനീസ്, പി. സുൽഫീക്കർ, പി. അഹമ്മദ് കുട്ടി, കെ.കെ. കരീം ഹാജി, നജീൽ നെരോത്ത്, എം.കെ. ബഷീർ മാസ്റ്റർ, കെ. മുഹമ്മദ്, കെ. ആശിഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കോൺക്രീറ്റ് നടത്തിയ അമ്പലക്കണ്ടി എട്ടാം വാർഡിലെ ജാറംകണ്ടി-മുഴിപ്പുറം കുളിക്കടവ് റോഡ് ഓമശ്ശേരി പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story