Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 12:14 AM GMT Updated On
date_range 9 March 2022 12:14 AM GMTഛായാമുഖി ചുമർചിത്രപ്രദർശനം തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഛായാമുഖി ചുമർചിത്ര പ്രദർശനം തുടങ്ങി. ഏക വർണിക എന്ന പേരിൽ ഒറ്റനിറത്തിലൂന്നി തയാറാക്കിയ ചിത്രങ്ങളും സാഗര നീലിമ എന്ന പേരിൽ തയാറാക്കിയ കടലും മനുഷ്യനും ജീവജാലങ്ങളും ഉൾപ്പെട്ട പാരമ്പര്യേതര ബഹുവർണ ചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്. സി.എം. ഗിരീഷ്, ബീഗം മെഹജബിൻ, ടി. സുസ്മിത, വർണ അഭിലാഷ്, ടി.ടി. സജ്ന, നന്ദന ഷാജി, ബി. പ്രജുല, ശ്രീജ അനിൽകുമാർ, സൗരവ്, അക്ഷയ ശ്യാംലാൽ, സുരഭി എച്ച്. ഗൗഡ, ബി. നിഖിൽ, ലിജീഷ് കരുവാത്ത്, ജി. അഭിഷേക്, ഷീജ റഷീദ്, ശാന്തകുമാരി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. മാർച്ച് 14വരെയാണ് പ്രദർശനം. bk
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story