Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് തൊഴിലാളിയുടെ...

ബസ് തൊഴിലാളിയുടെ ജാഗ്രതയിൽ കൈചെയിൻ തിരിച്ചുകിട്ടി

text_fields
bookmark_border
ബസ് തൊഴിലാളിയുടെ ജാഗ്രതയിൽ കൈചെയിൻ തിരിച്ചുകിട്ടി
cancel
പ​ന്തീ​രാ​ങ്കാ​വ്: ദാ​സ​ന്റെ ജാ​ഗ്ര​ത​യാ​ണ് ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​രു​തി​യ സ്വ​ർ​ണ കൈ​ചെ​യി​ൻ വിദ്യാർഥിനിക്ക് തി​രി​കെ ല​ഭി​ച്ച​തി​നു പി​ന്നി​ൽ. ഗുരുവായൂരപ്പൻ കോളേജ് വിദ്യാർഥിനി വെള്ളിപറമ്പ ചോലയിൽ എൻ. ഷെൽനയുടെ സ്വർണാഭരണമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. എ​വി​ടെ ന​ഷ്ട​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പി​ല്ലാ​തെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ്വ​ർ​ണാ​ഭ​ര​ണം ക​ള​ഞ്ഞു​കി​ട്ടി​യ വി​വ​രം സ​മൂ​ഹ മാ​ധ്യ​മം വ​ഴി​യ​റി​ഞ്ഞ​ത്. വി​ദ്യാ​ർ​ഥി​നി ക​യ​റി​യ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്. വെ​ള്ളാ​യി​ക്കോ​ട്-​സി​റ്റി റൂ​ട്ടി​ലോ​ടു​ന്ന ഷീ​ബ ബ​സി​ൽ​നി​ന്നാ​ണ് ആ​ഭ​ര​ണം ക​ള​ഞ്ഞു​കി​ട്ടി​യ​ത്. സീ​റ്റി​ന​ടി​യി​ൽ വീ​ണു​കി​ട​ന്ന ആ​ഭ​ര​ണം മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ എ​ടു​ക്കു​ന്ന​ത് ക​ണ്ട ക്ലീ​ന​ർ ദാ​സ​ൻ സം​ഭ​വം സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ഡീ​ഷ​ന​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ൺ കു​മാ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​വി. അ​ബ്ദു​ൽ സ​ത്താ​ർ, ബ​സ് ഉ​ട​മ നി​ജീ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വെ​ച്ച് ആ​ഭ​ര​ണം വി​ദ്യാ​ർ​ഥി​നി​ക്ക് കൈ​മാ​റി. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി ഒ​രേ റൂ​ട്ടി​ൽ ഒ​രേ ബ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന മൊ​ക​വൂ​ർ സ്വ​ദേ​ശി​യാ​യ ദാ​സ​ൻ റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ർ​ക്കെ​ല്ലാം പ​രി​ചി​ത​നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story