Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 12:04 AM GMT Updated On
date_range 16 March 2022 12:04 AM GMTദേശീയ പണിമുടക്ക്: പ്രചാരണജാഥ ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: ട്രേഡ് യൂനിയൻ സർവിസ് സംഘടനാ സംയുക്ത സമിതി സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന്‍റെ പ്രചാരണാർഥം ജാഥ സംഘടിപ്പിക്കുമെന്ന് സമരസമിതി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് 5.30ന് വടകരയിൽനിന്നാണ് സംയുക്ത ട്രേഡ് യൂനിയൻ ജില്ല പ്രചാരണ ജാഥ ആരംഭിക്കുക. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി നേതാവ് കെ. രാജീവ് ജാഥ നയിക്കും. മാർച്ച് 17ന് രാവിലെ ഒമ്പതിന് ഓർക്കാട്ടേരിയിൽനിന്നാരംഭിച്ച് വിവിധ സ്വീകരണകേന്ദ്രങ്ങൾ പിന്നിട്ട് വൈകീട്ട് ആറിന് ബാലുശ്ശേരിയിൽ ജാഥ അവസാനിക്കും. 18ന് രാവിലെ കക്കോടിയിൽനിന്നാരംഭിച്ച് വൈകീട്ട് 5.30ന് മുതലക്കുളം മൈതാനിയിൽ പൊതുയോഗത്തോടെ ജാഥ സമാപിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 28, 29 തീയതികളിലാണ് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്. ട്രേഡ് യൂനിയൻ സർവിസ് സംഘടനാ സംയുക്ത സമിതി ജില്ല കൺവീനർ ടി. ദാസൻ, കെ. ഷാജി, എൻ.കെ.സി. ബഷീൻ, ഒ.കെ. സത്യ, ഷിനു വള്ളിൽ, ഗഫൂർ പുതിയങ്ങാടി, പി.കെ. നാസർ, കെ.കെ. കൃഷ്ണൻ, അഡ്വ. എം.പി. സൂര്യനാരായണൻ, ബഷീർ പാണ്ടികശാല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story