Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗദി നാടുകടത്തൽ:...

സൗദി നാടുകടത്തൽ: ഇന്ത്യക്കാരുടെ യാത്രാവിലക്കിന് പരിഹാരം

text_fields
bookmark_border
കോ​ഴി​ക്കോ​ട്​: സൗ​ദി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​ര​ണം നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ 600ഓ​ളം ഇ​ന്ത്യ​ക്കാ​രു​ടെ വി​ഷ​യം പ​രി​ഹ​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ്​ എം.​പി​ക്ക​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പൗ​ര​ന്മാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ എം.​പി നേ​ര​ത്തേ രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് സ​ർ​ക്കാ​ർ ഏ​റ്റ​വും ഉ​യ​ർ​ന്ന മു​ൻ​ഗ​ണ​ന​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്ന് ക​ത്തി​ൽ ജ​യ്ശ​ങ്ക​ർ പ​റ​ഞ്ഞു. ത​ട​വു​കാ​ർ നെ​ഗ​റ്റി​വ് ആ​ർ.​ടി.​പി.​സി.​ആ​ർ റി​പ്പോ​ർ​ട്ട് കൈ​വ​ശം​വെ​ച്ചാ​ൽ എ​യ​ർ-​സു​വ​ധ പോ​ർ​ട്ട​ലി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​ൽ​നി​ന്നു​ള്ള ഒ​ഴി​വാ​ക്ക​ലി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നും സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​നും ഒ​രേ​സ​മ​യം അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. എം​ബ​സി ആ​വ​ശ്യ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രെ സ്ഥി​ര​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് സൗ​ദി എ​യ​ർ​ലൈ​ൻ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story