Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടക്കേക്കര...

വടക്കേക്കര ജുമാമസ്ജിദിനുനേരെ ആക്രമണശ്രമം; പൊലീസുകാരന്​ സസ്​പെൻഷൻ

text_fields
bookmark_border
കൂടെയുണ്ടായിരുന്ന രണ്ടുപേരും പൊലീസുകാർ പറവൂർ: വടക്കേക്കര ജുമാമസ്ജിദിനുനേരെ ആക്രമണത്തിന് ശ്രമിച്ച കേസിൽ പ്രതിയായ പൊലീസുകാരനെ സസ്​പെൻഡ്​ ചെയ്തു. കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ തുരുത്തിപ്പുറം പൂമാലിൽ സിമിൽ റാമിനെയാണ്​ (38) ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സസ്​പെൻഡ് ചെയ്തത്. 13ന് രാത്രി 10.30ന് കാറിൽ പള്ളിക്ക്​ മുന്നിലെത്തിയ പൊലീസുകാരനും സംഘവും അടച്ചിട്ട ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖത്തീബിനെയും മദ്​റസയിലുള്ള വിദ്യാർഥികളെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പള്ളിയിലുള്ളവർക്കുനേരെ ഭീഷണി മുഴക്കിയാണ്​ സംഘം മടങ്ങിയത്​. സംഭവത്തിൽ വടക്കേക്കര ജമാഅത്ത് ഭാരവാഹികൾ മുഖ്യമന്ത്രി, റൂറൽ എസ്​.പി, വടക്കേക്കര പൊലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ എം.കെ. മുരളിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സിമിലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സസ്​പെൻഡ് ചെയ്തത്. ഇയാളുടെ കൂടെ കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണെന്നും അവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story