Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'പെർമിറ്റ്​ മണ്ണെണ്ണ...

'പെർമിറ്റ്​ മണ്ണെണ്ണ ഉടൻ വിതരണം ​ചെയ്യണം'

text_fields
bookmark_border
കോഴിക്കോട്​: മത്സ്യബന്ധനത്തിനുള്ള പെർമിറ്റ്​ മണ്ണെണ്ണ ഉടൻ വിതരണം ​ചെയ്യണമെന്ന്​ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെർമിറ്റ്​ വെരിഫിക്കേഷൻ പൂർത്തിയാക്കി മത്സ്യ ബന്ധന യാനങ്ങളുടെ രജിസ്​​ട്രേഷൻ/ ലൈസൻസ്​ ഫീസ്​ ഇനത്തിൽ ലക്ഷങ്ങൾ പിരിച്ച സർക്കാർ രണ്ടുമാസം കഴിഞ്ഞിട്ടും മണ്ണെണ്ണ വിതരണം ചെയ്യാത്തത്​ പ്രതിഷേധാർഹമാണ്​. കേന്ദ്ര പൂളിൽനിന്ന്​ ​ക്വോട്ട ലഭിക്കുന്നില്ലെന്നു പറഞ്ഞ്​ എണ്ണയുടെ അളവിൽ കുറവു വരുത്തുകയും ​ചെയ്യുന്നു​. കഴിഞ്ഞ ബജറ്റിൽ 60 കോടി രൂപ വകയിരുത്തി മത്സ്യത്തൊഴിലാളികൾക്ക്​ 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. കർണാടകയും തമിഴ്​നാടും 350 ലിറ്റർ മ​ണ്ണെണ്ണ 25 രൂപ നിരക്കിൽ വിതരണം ചെയ്യുമ്പോൾ കേരളത്തിൽ മത്സ്യഫെഡ്​ 25 രൂപ സബ്​സിഡി നിരക്കിൽ നൽകുന്ന 140 ലിറ്റർ മണ്ണെണ്ണക്ക്​ ലിറ്ററിന്​ 126 രൂപ തോതിലാണ്​ ഈടാക്കുന്നത്​. ഇതിന്‍റെ സബ്​സിഡി കിട്ടാൻ മാസങ്ങളെടുക്കുന്നതും പ്രതിസന്ധിയാണ്​. വള്ളങ്ങളുടെ കാലപരിധി 12 വർഷമായി നിശ്ചയിച്ചത്​ പുനഃപരിശോധിച്ച്​ 30 വർഷമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. എം.പി. അബ്​ദുൽ റസാഖ്​, എ.പി. സുരേഷ്​, കെ.പി. ബഷീർ, എൻ.പി. സിദ്ദീഖ്​, പി.പി. കോയമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story