Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലഞ്ചരക്കു കടയിൽ...

മലഞ്ചരക്കു കടയിൽ കവർച്ച

text_fields
bookmark_border
വെള്ളിമാട്​കുന്ന്​: ചെറുവറ്റ ചോമത്തൂരിൽ കാരന്തൂർ സ്വദേശി ഉസ്മാൻ കോയയുടെ മലഞ്ചരക്കു കടയിൽ കവർച്ച. ഒരുലക്ഷം രൂപയും മൂന്നു ചാക്ക് പൊളിച്ച അടയ്ക്കയും കവർന്നു. ഇരുമ്പ് വാതിലിന്റെയും ഷട്ടറിന്റെയും പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മേശയിൽ നിന്നാണ് പണമെടുത്തത്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ മൂന്നുയുവാക്കളാണ് കവർച്ച നടത്തിയത്. ഇവരുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ചേവായൂർ എസ്.ഐ പി.എസ്. ജെയിംസിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഇവിടെ നിന്ന് 200 മീറ്റർ മാറി വാഴക്കുല മൊത്തവ്യാപാര കടയിൽ ഒന്നര മാസം മുമ്പ് പകൽ മോഷണം നടന്നിരുന്നു. മോഷ്ടിച്ച വാഹനത്തിലെത്തിയായിരുന്നു അന്ന് മോഷണം നടത്തിയിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story