Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലത്തൂരിന്റെ സ്വന്തം...

എലത്തൂരിന്റെ സ്വന്തം ബർമക്കഞ്ഞി

text_fields
bookmark_border
എലത്തൂർ: അനുകരിച്ച്​ പാചകം ചെയ്യാൻ ശ്രമിച്ച്​ പലരും പരാജയപ്പെട്ട എലത്തൂരിലെ ബർമക്കഞ്ഞിക്ക്​ പ്രചാരമേറുന്നു. റമദാൻ രണ്ടിനു തുടങ്ങി നോമ്പ്​ അവസാനിക്കുന്നതുവരെ എലത്തൂരിലെ ആറു പള്ളികൾക്ക് കീഴിലെ മിക്ക കുടുംബങ്ങളിലും ജാതിമതഭേദമെന്യേ ബർമക്കഞ്ഞിയെന്ന കോഴിക്കഞ്ഞിയെത്തും.​ ആരോഗ്യം നിലനിർത്താനുള്ള ഔഷധക്കഞ്ഞി കോവിഡ്​ കാലത്ത്​ നിർത്തിവെച്ചതൊഴിച്ചാൽ​ 58 വർഷമായി തുടരുന്നുണ്ട്.​ രുചി മാഹാത്മ്യം മൂലം സംസ്​ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു റമദാൻ കാലത്ത്​ കഞ്ഞിസേവ​ക്ക്​ ആളുകളെത്താറുണ്ടെന്ന്​ കഞ്ഞി നൽകുന്ന എലത്തൂരിലെ എ.പി. കുടുംബത്തിലെ മുതിർന്ന അംഗമായ എ.പി. അബ്​ദുറഹിമാൻ ഹാജി പറയുന്നു. പാചകക്കൂട്ട്​ പറഞ്ഞുകൊടുക്കാറുണ്ടെങ്കിലും ചേർച്ച കൃത്യാമാകാത്തതിനാൽ ആർക്കും തനിരുചിയോടെ പാചകം ചെയ്​തെടുക്കാൻ കഴിയാറില്ലെന്ന്​ അനുഭവസ്ഥർ പറയുന്നതായി ഇദ്ദേഹം പറയുന്നു. രാവിലെ ഒമ്പതോടെ വീടുവളപ്പിലെ പാചകപ്പുരയിൽനിന്നു കഞ്ഞി ഉണ്ടാക്കാൻ തുടങ്ങും. വൈകീട്ട്​ നാലോടെ വിവിധ പള്ളികളിലേക്ക്​ വാഹനത്തിൽ കയറ്റിയയക്കും. ആവശ്യക്കാർക്കെല്ലാം വിതരണം ചെയ്യും. വീട്ടിലും കഞ്ഞിക്കായി എത്തുന്നവരുടെ നിര ഏറെ നീളും. കോഴിയും പച്ചരിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ്​ ഉണ്ടാക്കുന്നത്. 75 ശതമാനം ചെലവും വഹിക്കുന്നത് കുടുംബം തന്നെയാണ്​. നാട്ടുകാരും പങ്കാളികളാണ്. അബ്ദുൾ റഹ്മിമാന്റെ പിതാവ്​ എ.പി. മമ്മദ്​കോയ ഹാജി ബർമയിലായിരുന്നു. ബർമയിൽ നിന്ന് തിരിച്ചെത്തിയതുമുതൽ എ.പി. ഹാജി കഞ്ഞി നൽകി തുടങ്ങി. കഞ്ഞിവിതരണം തുടരണമെന്ന ആഗ്രഹമാണ്​ മക്കൾ നിറവേറ്റുന്നത്​. സഹോദരങ്ങളായ അബ്​ദുൽഖാദർ ഹാജിയും അബ്​ദുൽ റഊഫ്​ ഹാജിയും ജ്യേഷ്ഠ​നൊപ്പം സൽക്കർമത്തിനുണ്ട്​. വാടകയിനത്തിലുള്ള തുക ഇതിനായി മാറ്റിവെച്ചിരിക്കുകയാണ്​ കുടുംബം. ശാരദയും അബ്​ദുൽസലാമും സഫിയയും മുസ്തഫയും പവിത്രനും ചേർന്നാണ്​ കഞ്ഞിയുണ്ടാക്കുന്നത്​. ------------------ f/wed/cltpho/kanhi ബർമക്കഞ്ഞിക്ക്​ നേതൃത്വം നൽകുന്ന എ.പി. അബ്​ദുറഹിമാൻ ഹാജി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story