Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:11 AM GMT Updated On
date_range 1 May 2022 12:11 AM GMTമന്ത്രിസഭ വാർഷികമേള: അരക്കോടി രൂപയുടെ വിറ്റുവരവ്
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന മന്ത്രിസഭ വാർഷികവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന- വിപണന മേളയിൽ നിന്ന് അരക്കോടിയിലധികം രൂപയുടെ വിറ്റുവരവ്. കമേഴ്സ്യൽ സ്റ്റാളുകളിൽ നിന്ന് ആകെ 29,06,732 രൂപയുടെ വിറ്റു വരവുണ്ടായി. ഇവിടെ മിൽമയുടെ സ്റ്റാളാണ് ഒന്നാം സ്ഥാനത്തെത്തിയത്. കേരള സോപ്സിന്റെ സ്റ്റാൾ രണ്ടാമതെത്തി. കമേഴ്സ്യൽ സ്റ്റാളുകൾ, ഫുഡ് കോർട്ട്, തീരമൈത്രി യൂനിറ്റ് എന്നിവിടങ്ങളിൽ നിന്ന് ആകെ 50,19,732 രൂപയുടെ വിറ്റുവരവുണ്ടായി. കുടുംബശ്രീയുടെ ഫുഡ്കോർട്ടിൽ നിന്നു മാത്രമായി 19 ലക്ഷം രൂപയാണ് ലഭിച്ചത്. അതിൽ സൗപർണിക യൂനിറ്റാണ് ഏറ്റവും കൂടുതൽ വിൽപന നടത്തിയത്. ട്രാൻസ്ജെൻഡേഴ്സിന്റെ യൂനിറ്റായ ലക്ഷ്യ രണ്ടാം സ്ഥാനത്തെത്തി. സിവിൽ സ്റ്റേഷൻ കാന്റീൻ യൂനിറ്റായ കരുണ മൂന്നാമതെത്തി. മത്സ്യഫെഡിന്റെ തീരമൈത്രി യൂനിറ്റിൽ മാത്രം 2,13,000 രൂപയുടെ വിൽപന നടന്നു. വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഏപ്രിൽ 19 മുതൽ 26 വരെയായിരുന്നു പ്രദർശന- വിപണനമേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story