Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:11 AM GMT Updated On
date_range 1 May 2022 12:11 AM GMTകഠിന തടവും പിഴയും വിധിച്ചു
text_fieldsbookmark_border
വടകര: എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതിക്ക് കഠിനതടവും പിഴയും. മൂന്ന് ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതി താമരശ്ശേരി ശിവപുരം താന്നിക്കൽ ശരത്തിനെയാണ് (27) വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്. മൂന്നുമാസം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു മാസംകൂടി കഠിന തടവ് അനുഭവിക്കണം. 2017 സെപ്റ്റംബർ 19നാണ് കൊയിലാണ്ടി-താമരശ്ശേരി റോഡിൽ ഉപ്പുംപൊടിവെച്ച് മയക്കുമരുന്നുമായി പ്രതിയെ ബാലുശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story