Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:16 AM GMT Updated On
date_range 1 May 2022 12:16 AM GMTമുക്കുപണ്ട തട്ടിപ്പ്: സമഗ്ര അന്വേഷണം വേണം
text_fieldsbookmark_border
ആരോപണ വിധേയനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ നീക്കണം കൊടിയത്തൂര്‍: ഗ്രാമീണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ് ഗൗരവ സ്വഭാവമുള്ളതാണെന്നും, ആരോപണ വിധേയനായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുക്കുന്നത്തിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയോട് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റായി ചുമതലയേറ്റ ദിവസം തന്നെ ബാബു പൊലുക്കുന്നത്തിനെ തട്ടിപ്പ് സംഘം കെണിയില്പെടുത്തിയതാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ കേസില്‍ സമഗ്ര അന്വേഷണം നടത്തി തട്ടിപ്പിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണം. സമാനമായ സാമ്പത്തിക തട്ടിപ്പുകള്‍ പ്രദേശത്തെ മറ്റു ചില ബാങ്കുകളിലും നടന്നതായ ആരോപണവും അന്വേഷണ വിധേയമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകരെ കെണിയില്‍പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ ചങ്ങലക്കിടുന്നതിന് പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സി.പി.എമ്മിന്റെ ഹീനശ്രമം ജനം തിരിച്ചറിയും. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി അധ്യക്ഷത വഹിച്ചു. കെ.ടി. ഹമീദ്, ഇ.എന്‍. നദീറ, ബാവ പവര്‍വേള്‍ഡ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story