Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:20 AM GMT Updated On
date_range 1 May 2022 12:20 AM GMTവൈദ്യുതി നിലച്ചിട്ടും പരിഹരിച്ചില്ല; ജനങ്ങൾ ഓഫിസിലെത്തി പ്രതിഷേധിച്ചു
text_fieldsbookmark_border
കക്കോടി : വൈദ്യുതി നിലച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ നാട്ടുകാർ വൈദ്യുതി ഓഫിസിലെത്തി പ്രതിഷേധിച്ചു. പറമ്പിൽ ബസാർ ഭാഗങ്ങളിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ലാത്തതിനാൽ പ്രദേശത്തെ നിരവധി പേരാണ് ശനിയാഴ്ച രാത്രി എട്ടു മണിക്ക് കക്കോടി സെക്ഷൻ ഓഫിസിലെത്തി ചോദ്യം ചെയ്തത്. പല തവണ പരാതി വിളിച്ചു പറഞ്ഞിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ ഉൾപ്പെടെ സംഘടിച്ചെത്തി പ്രതിഷേധമറിയിച്ചത്. പരീക്ഷകൾ നടക്കുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും എത്തിയില്ലെന്നാണ് ആക്ഷേപം. കാറ്റടിച്ച് ഏറെ പരാതികൾ ഉള്ളതിനാലാണ് സമയത്ത് പരാതി പരിഹരിക്കാൻ കഴിയാത്തതെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. ചേവായൂർ എസ്.ഐ എസ്. ഷാനിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story