Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:08 AM GMT Updated On
date_range 2 May 2022 12:08 AM GMTഎയറോബിക് കമ്പോസ്റ്റ് സംസ്കരണ പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
ബാലുശ്ശേരി: ടൗണിലെ ജൈവ മാലിന്യ സംസ്കരണത്തിന് തുമ്പൂർമൂഴി മോഡൽ എയറോബിക് കമ്പോസ്റ്റ് സംസ്കരണ പദ്ധതിയുടെ മൂന്ന് യൂനിറ്റുകൾക്ക് ബാലുശ്ശേരിയിൽ തുടക്കമായി. എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലെ ബിന്നുകളിൽ ജൈവ മാലിന്യങ്ങൾ നിക്ഷേപിച്ച് 45 ദിവസം കഴിയുമ്പോൾ ജൈവ വളമായി മാറുന്നതാണ് പദ്ധതി. 8.20 ലക്ഷം രൂപ ശുചിത്വ മിഷനും, പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നുള്ള തുകയുമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ പരിശീലനം സിദ്ധിച്ച ഹരിത കർമ സേനാംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും സഹായത്തോടു കൂടിയാണ് പദ്ധതിയുടെ പരിപാലനം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എമ്മച്ചം കണ്ടി അസൈനാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് , ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ ഉമ മഠത്തിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എൻ. അശോകൻ എന്നിവർ സംസാരിച്ചു. മറ്റു വാർഡ് അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story