Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:10 AM GMT Updated On
date_range 2 May 2022 12:10 AM GMTപുതിയപ്പുറത്തെ അപകട വളവ്: സുരക്ഷ കണ്ണാടി സ്ഥാപിച്ചു
text_fieldsbookmark_border
നടുവണ്ണൂർ: ഉള്ള്യേരി - കുറ്റ്യാടി സംസ്ഥാന പാതയിൽ അപകടം തുടർക്കഥയായി മാറിയ പുതിയപ്പുറത്ത് റോഡ് സുരക്ഷ കണ്ണാടി സ്ഥാപിച്ച് എസ്.വൈ.എസ് സാന്ത്വനം. കുന്നരംവെള്ളിയിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കയറ്റവും പെട്ടെന്നുള്ള വളവും ഒന്നിച്ചുള്ളതിനാൽ എതിർദിശകളിൽനിന്നും അതിവേഗതയിൽ വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടാതെ അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിൽ ഇതിനകം അഞ്ച് ജീവനുകളാണ് നഷ്ടമായത്. അപകടം സംഭവിക്കുമ്പോൾ മാത്രം അധികാരികളുടെ ശ്രദ്ധപതിയുന്ന ഈ മേഖലയിൽ നാട്ടുകാർ ശാശ്വതപരിഹാരം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകയിരുത്തിയെങ്കിലും സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. ചരക്കു കയറ്റിയ വലിയ വാഹനങ്ങളും കുടുംബസമേതം യാത്രചെയ്യുന്ന ഇരുചക്ര വാഹനങ്ങളും നിരന്തരമായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് താൽക്കാലിക പരിഹാരമായി സുന്നി യുവജനസംഘം കുന്നരംവെള്ളി യൂനിറ്റ് സാന്ത്വനം സമിതി റോഡ് സുരക്ഷ കണ്ണാടി സ്ഥാപിച്ചത്. സംസ്ഥാനപാതയിലും കുന്നരംവെള്ളിയിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലും ജുമാമസ്ജിദ് പരിസരത്തുമായി മൂന്ന് കണ്ണാടികളാണ് സ്ഥാപിച്ചത്. പദ്ധതിയുടെ സമർപ്പണം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പി. ദാമോദരൻ മാസ്റ്റർ നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡൻറ് ജബ്ബാർ ഹാജി പുതിയപ്പുറത്ത് അധ്യക്ഷത വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് സർക്കിൾ പ്രസിഡൻറ് എസ്.പി.എച്ച്. ജാഫർ സ്വാദിഖ് തങ്ങൾ, നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം സി.കെ. സോമൻ, കോട്ടൂർ ഗ്രാമപഞ്ചായത്തംഗം മനോഹരൻ പെരവച്ചേരി, കുന്നരംവെള്ളി മഹല്ല് പ്രസിഡൻറ് കെ.എം. സൂപ്പി മാസ്റ്റർ, മഹല്ല് ജനറൽ സെക്രട്ടറി അഷ്റഫ് പുതിയപ്പുറം, എസ്.വൈ.എസ് പേരാമ്പ്ര സോൺ ജനറൽ സെക്രട്ടറി യൂസുഫ് ലത്വീഫി, സോൺ സാന്ത്വനം സെക്രട്ടറി സജീർ വാളൂർ, ഖാദർ പാടാലിൽ, പി.ടി. നാസർ മുസ് ലിയാർ, ടി.കെ. അർഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story