Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:16 AM GMT Updated On
date_range 5 May 2022 12:16 AM GMTദുർഗന്ധം; മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ജനകീയ മാർച്ച്
text_fieldsbookmark_border
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിനോട് ചേർന്ന് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് സി.പി.എം കോടഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു. കരിമ്പാലകുന്ന് അങ്ങാടിയിൽനിന്നും ആരംഭിച്ച ബഹുജന മാർച്ചിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. പ്ലാൻറിന്റെ സമീപത്തു മാർച്ച് പൊലീസ് തടഞ്ഞു. പ്ലാന്റിന്റെ സമീപത്ത് ചേർന്ന ധർണ സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ജനജീവിതം ദുസ്സഹമാക്കുന്ന രൂക്ഷമായ ദുർഗന്ധമാണ് ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിൽനിന്നുണ്ടാവുന്നതെന്നും അടിയന്തരമായി വിഷയം പരിഹരിക്കാൻ മാനേജ്മെന്റും ഉദ്യോഗസ്ഥ സംവിധാനങ്ങളും തയാറാകണമെന്നും അല്ലാത്ത പക്ഷം തുടർ സമരങ്ങളിലൂടെ ഈ വിഷയത്തിന് ശാശ്വത പരിഹാരം കാണാൻ സി.പി.എം ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി. ധർണ സമരത്തിന് സി.പി.എം ലോക്കൽ സെക്രട്ടറി ഷിജി ആന്റണി അധ്യക്ഷതവഹിച്ചു. സമരസമിതി രക്ഷാധികാരി കെ.പി. ചാക്കോച്ചൻ, ജോർജ്കുട്ടി വിളക്കുന്നേൽ, അഹമ്മദ് കോയ, പുഷ്പ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ എ.എം ഫൈസൽ സ്വാഗതവും ആന്റു മണ്ടകത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story