Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:18 AM GMT Updated On
date_range 5 May 2022 12:18 AM GMTമുതിർന്നവർക്ക് പെരുന്നാൾക്കോടി സമ്മാനിച്ച് ജനപ്രതിനിധി
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: വാർഡിലെ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പെരുന്നാൾ വസ്ത്രങ്ങൾ സമ്മാനിച്ച് ജനപ്രതിനിധി. പെരുവയൽ പഞ്ചായത്ത് 15ാം വാർഡ് മെംബർ എം.പി. സലീമാണ് വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. വയോജനങ്ങളെ ഭാരമായി കാണുന്ന പുത്തൻ സാമൂഹികക്രമത്തിൽ, അവരെ അനുഗ്രഹമായി കാണുന്ന സംസ്കാരം ഉയർത്തിപ്പിടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സലീം പറഞ്ഞു. സാമ്പത്തിക സ്ഥിതി പരിശോധിക്കാതെ പെരുന്നാൾ ആഘോഷിക്കുന്ന മുഴുവൻ പേർക്കും സലീം വസ്ത്രങ്ങൾ വിതരണം ചെയ്തു. വാർഡ് മെംബർ എന്ന നിലയിൽ ഓണറേറിയമായി ലഭിക്കുന്ന മുഴുവൻ തുകയും വാർഡിലെ പാവപ്പെട്ടവർക്ക് നീക്കിവെച്ചതിലൂടെ ശ്രദ്ധേയനായ സലീം, വിഷുവിന് വാർഡിലെ നിർധന കുടുംബത്തിലെ കുട്ടികൾക്ക് വസ്ത്രങ്ങളും നൽകിയിരുന്നു. കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷററാണ്. പെരുന്നാൾകോടി വിതരണം കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശാലിനി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.പി. സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ, കെ. മൂസ മൗലവി, ടി.പി. മുഹമ്മദ്, എ.എം. അബ്ദുല്ലക്കോയ, സാജിത ഉള്ളാട്ടിൽ, ബൈജു പാലാട്ടുമേത്തൽ, ഉസ്മാൻ ഇയ്യക്കുനി, റഊഫ് കെ.പി എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ പൊതാത്ത് മുഹമ്മദ്ഹാജി സ്വാഗതവും വികസന സമിതി അംഗം മാക്കിനിയാട്ട് കുഞ്ഞാമുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story