Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:13 AM GMT Updated On
date_range 10 May 2022 12:13 AM GMTമഹിള കോൺഗ്രസ് അടുപ്പുകൂട്ടി പ്രതിഷേധം
text_fieldsbookmark_border
കോഴിക്കോട്: ജില്ല മഹിള കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ പാചകവാതക വിലവർധനക്കെതിരെ അടുപ്പുകൂട്ടൽ പ്രതിഷേധസമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷ ഗോപിനാഥ്, സെക്രട്ടറി ഷീബ ചെരണ്ടത്തൂർ, ഡി.സി.സി സെക്രട്ടറി മുനീർ, ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആർ. ഷഹിൻ, കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. നിഹാൽ എന്നിവർ സംസാരിച്ചു. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ലത സദാശിവൻ, സഫ്രീന, അനിത ഉണ്ണി, പുഷ്പലത, ഫൗസിയ അസീസ്, സുമതി, തങ്കമണി നിയോജകമണ്ഡലം പ്രസിഡന്റുമാർ ബേബി പയ്യാനക്കൽ, എം.എം. രാധാമണി, വത്സലകുമാരി ടീച്ചർ, വിലാസിനി, സൈറബാനു, ആയിഷ കുരുവട്ടൂർ, ഗീതമലയിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story