Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:15 AM GMT Updated On
date_range 5 May 2022 12:15 AM GMTഓട്ടോഡ്രൈവറെ വധിക്കാൻ ശ്രമം: പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലെ ഓട്ടോഡ്രൈവറെ കൂലിത്തർക്കത്തിന്‍റെ പേരിൽ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 60,000 രൂപ പിഴയും. ഓട്ടോഡ്രൈവർ ഒളവണ്ണ സലീമിനെ (37) ആക്രമിച്ച കേസിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി നെയ്യാറ്റിൻകര കരമന മേലൻകോട്ടു പുത്തൻ വീട്ടിൽ കിരണിനെയാണ് (40) കോഴിക്കോട് ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്. രണ്ടാം പ്രതി സുരേഷ് വട്ടപ്പാറ ഒളിവിലാണ്. പിഴസംഖ്യ പരിക്കേറ്റയാൾക്ക് നൽകണം. പിഴ ഒടുക്കാത്തപക്ഷം ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. മുഹ്സിന കെ എന്നിവർ ഹാജരായി. 2013 ഒക്ടോബർ ആറിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് രാത്രി സലീമിന്‍റെ ഓട്ടോ വിളിച്ച് കിരണും സുരേഷും കണ്ണാടിക്കലേക്ക് പോയെന്നാണ് കേസ്. കണ്ണാടിക്കൽ ബസാറിനടുത്ത് കനാലിനു സമീപം ഓട്ടോക്കൂലി ചോദിച്ചതിനുള്ള വിരോധത്താൽ കിരൺ കത്തികൊണ്ട് കുത്തി. രണ്ടു പ്രതികളും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഒന്നാം പ്രതി സമീപകാലത്ത് പിടിയിലായതോടെ കേസ് വിചാരണ തുടങ്ങി. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ പ്രകാശൻ പടന്നയിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗം 13 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും മൂന്നു തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story