Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ഡി.എം.എ വിൽപന;...

എം.ഡി.എം.എ വിൽപന; ടിപ്പർ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
എം.ഡി.എം.എ വിൽപന; ടിപ്പർ ഡ്രൈവർ അറസ്റ്റിൽ
cancel

കോഴിക്കോട് : കൂമ്പാറയിൽ എം.ഡി എം.എ വില്പനക്കിടെ ടിപ്പർ ഡ്രൈവർ പൊലീസിന്റെ പിടിയിലായി. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവറായിരുന്ന ഷൗക്കത്ത് സ്കൂൾ വിദ്യാർഥികൾക്കടക്കം ലഹരി വില്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

കൂമ്പാറ മാത ക്രഷറിന്റെ സമീപത്തു നടന്ന പൊലീസ് വാഹന പരിശോധനയിലാണ് 1.99 ഗ്രാം എം.ഡി എം.എയുമായി പ്രതി പിടിയിലാകുന്നത്. ഇയാളുടെ ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ലഹരി മരുന്ന് വില്പന നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

രണ്ടാഴ്ച മുൻപു കള്ളിപ്പാറ സ്വദേശിയെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇദ്ദേഹം വിപണനം നടത്തിയിരുന്നത്. ലഹരി ഉപയോഗം തടയാനായി വരും ദിവസങ്ങളിൽ പൊലീസ് ചെക്കിങ്‌ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA caseMDMA traffickingmdma police arrestedkozhikode News
News Summary - tipper dirver arrested for mdma sale
Next Story