Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 12:11 AMUpdated On
date_range 19 Jun 2022 12:11 AMജില്ലയിൽ ഒന്നാമത്; വടകര താലൂക്കിൽ വിതരണം ചെയ്തത് 2133 മുൻഗണന റേഷൻ കാർഡുകൾ
text_fieldsbookmark_border
വടകര: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി വടകര താലൂക്കിൽ സിവിൽ സപ്ലൈസ് വിതരണം ചെയ്തത് 2133 മുൻഗണന റേഷൻ കാർഡുകൾ. ജില്ലയിൽ ഏറ്റവും കൂടുതൽ മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തത് വടകര താലൂക്കിലാണ്. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും വടകരക്കാണ്. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിലായാണ് താലൂക്കിൽ മുൻഗണന കാർഡുകൾ അനുവദിച്ചത്. ജില്ലയിൽ 8280 കുടുംബങ്ങളാണ് മുൻഗണന കാർഡിന് അർഹരായത്. കോഴിക്കോട് 1995, കൊയിലാണ്ടി 1894, താമരശ്ശേരി 940, സിറ്റി റേഷനിങ് ഓഫിസ് കോഴിക്കോട് നോർത്ത് 452, സൗത്ത് 866 എന്നിങ്ങനെയാണ് ജില്ലയിൽ കാർഡ് നൽകിയ കുടുംബങ്ങളുടെ എണ്ണം. താലൂക്കിന് അനുവദിച്ചുകിട്ടിയ രണ്ട് എ.എ.വൈ കാർഡുകൾ നിർധന കുടുംബാംഗങ്ങളായ വടകര പാക്കയിൽ സ്വദേശി കുനിയിൽ രാജേഷിനും രയരങ്ങോത്ത് ചെറിയ കാവുതിവയൽ ലീലക്കും നൽകി. പുതുതായി നൽകിയ റേഷൻ കാർഡുകൾക്ക് ഈ മാസം മുതൽ ഭക്ഷ്യവസ്തുക്കൾ അനുവദിച്ചതായി താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ പറഞ്ഞു. ഇവർക്ക് കാർഡുകൾ ഓൺലൈനിൽനിന്ന് പകർപ്പെടുത്ത് ഉപയോഗിക്കാം. ടി.എസ്.ഒയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫിസിലെ ജീവനക്കാരുടെ കൂട്ടായ ശ്രമമാണ് വിജയത്തിലെത്തിയത്. ബുധനാഴ്ചകളിൽ നടത്തിയ അദാലത്തുകൾ വഴിയാണ് താലൂക്കിൽ മുൻഗണന കാർഡുകൾ അനുവദിച്ചിരുന്നത്. നിലയിൽ അപേക്ഷ ഓൺലൈനായാണ് സ്വീകരിക്കുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് അക്ഷയ സൻെററുകൾ മുഖേനയോ മറ്റ് ഓൺലൈൻ സൻെററുകൾ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അധികൃതരുടെ പരിശോധനക്കുശേഷം മുൻഗണന കാർഡ് അനുവദിക്കും. ബുക്ക് ആയും ഇ-റേഷൻ കാർഡായും എ.ടി.എം രൂപത്തിലും കാർഡുകൾ ലഭിക്കും. മൂന്നു റേഷൻ കാർഡുകൾക്കും തുല്യ പരിഗണനയാണ് ലഭിക്കുക. ചിത്രം താലൂക്ക് സപ്ലൈ ഓഫിസിന് ലഭിച്ച എ.എ.വൈ കാർഡ് ടി.എസ്.ഒ ടി.സി. സജീവൻ കുനിയിൽ രാജേഷിന് കൈമാറുന്നു ടaji 5

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story